കായിക മന്ത്രി പരുഷമായി പെരുമാറിയെന്ന് അഞ്ജു; നിഷേധിച്ച് ഇ.പി ജയരാജൻ
text_fieldsതിരുവനന്തപുരം: കായിക മന്ത്രി ഇ.പി ജയരാജനെതിരെ സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് മുഖ്യമന്ത്രിക്കു പരാതി നൽകി. സ്‌പോര്‍ട്്‌സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരാണെന്ന് ആരോപിച്ച് മന്ത്രി തട്ടിക്കയറിയെന്നും പരുഷമായി സംസാരിച്ചെന്നുമാണ് പരാതി. അേതസമയം അഞ്ജു ബോബി ജോർജിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും തന്നെ കണ്ട ശേഷം അവർ സന്തോഷത്തോടെയാണ് പോയതെന്നും ജയരാജൻ പ്രതികരിച്ചു.
പുതിയ കായിക മന്ത്രിയായ ഇ.പി.ജയരാജൻ ചുമതലയേറ്റ ശേഷം അദ്ദേഹത്തെ കാണാനെത്തിയതായിരുന്നു അഞ്ജു ബോബി ജോർജ്. സ്പോർട് കൗൺസിൽ വൈസ് പ്രസിഡൻറ് ടി.കെ ഇബ്രാഹിംകുട്ടിയും ഒപ്പമുണ്ടായിരുന്നു. സ്പോർട്സ് കൗൺസിലിലെ പരിശീലകരുടെ സ്ഥലംമാറ്റം റദ്ദാക്കാൻ മന്ത്രി ഫയലിൽ എഴുതിയിരുന്നു. ഇതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചപ്പോൾ മന്ത്രി തട്ടിക്കയറിയെന്നാണ് പരാതി. കൗൺസിലിൽ മുഴുവൻ അഴിമതിക്കാരാണെന്നും കൂടെയുള്ളവർ അഞ്ജുവിെൻറ പേര് ചീത്തയാക്കുകയാണെന്നും മന്ത്രി പറഞ്ഞതായാണ് ആരോപണം. സ്പോർട്സ് കൗൺസിൽ പ്രസിഡൻറിന് ബംഗളൂരുവിൽനിന്നു വരാൻ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നതിനെയും മന്ത്രി വിമർശിച്ചു.
കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട അഞ്ജു മന്ത്രിയുടെ പെരുമാറ്റത്തിൽ അതൃപ്തി രേഖെപ്പടുത്തി. സ്പോർട്സ് കൗൺസിൽ പ്രസിഡൻറിനു വിമാനയാത്ര അനുവദിച്ചുകൊണ്ടുളള നിയമം കഴിഞ്ഞ ഇടതു പക്ഷ സർക്കാറിെൻറ കാലത്തു കൊണ്ടുവന്നതാണെന്നും അഞ്ജു മുഖ്യമന്ത്രിയെ അറിയിച്ചു. കായിക താരങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും പാവപ്പെട്ടവർക്കു വേണ്ടിയാണ് താൻ നിൽക്കുന്നതെന്നും അഞ്ജു പറഞ്ഞു.
അഞ്ജു ബേബി ജോർജിനോടുള്ള കായിക മന്ത്രിയുടെ പെരുമാറ്റം പൊറുക്കാൻ കഴിയാത്തതെന്ന് മുൻ കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.