ചരിത്രത്തിലേക്ക് ഒരു നകാര മുഴക്കം
text_fieldsകൊല്ലങ്കോട്: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന നകാര മുഴക്കം പുതുനഗരത്ത് ഇന്നും സജീവം. ആരംഭത്തില്‍ അറിയിപ്പ് മണിയായി തുടങ്ങിയ സംവിധാനം ഇന്നും അതേ ഉദ്ദേശ്യത്തോടു കൂടിയാണ് തുടര്‍ന്നുവരുന്നത്. വൈദ്യുതി സൗകര്യവും മൈക്ക് പോലുള്ള ശബ്ദ ഉപകരണങ്ങളും ഇല്ലാതിരുന്ന കാലത്ത് ബാങ്ക് വിളി നേരം വിശ്വാസികളെ അറിയിക്കാന്‍ വേണ്ടിയാണ് നകാര മുഴക്കം ഉപയോഗിച്ചത്.
പുതുനഗരം ഷാഫി വലിയ പള്ളി സ്ഥാപിതമായ നാള്‍ മുതല്‍തന്നെ നകാരമുഴക്കം ഉണ്ടായിരുന്നുവെന്ന് മഹല്ലിലെ കാരണവന്‍മാര്‍ പറയുന്നു. മരണ അറിയിപ്പ്, മറ്റു വിശേഷദിവസങ്ങള്‍ എന്നിവ മഹല്ല് വാസികളെ അറിയിക്കാനാണ് നകാര സംവിധാനം ഉപയോഗിച്ചത്. നിലവില്‍ അഞ്ച് നേരം ബാങ്ക് വിളിയും നകാര മുഴക്കത്തോടെയാണ് നടക്കുന്നത്. ഹനഫി വലിയപള്ളി, ഷാഫി വലിയപള്ളി, പിലാത്തൂര്‍ ഹനഫി പള്ളി, ചിപ്പള്ളി എന്നിങ്ങനെ നാല് മഹല്ലുകളാണ് പുതുനഗരത്തുള്ളത്.
പുതുനഗരം, കൊടുവായൂര്‍ എന്നിവ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വ്യാപാര പ്രാധാന്യമുള്ള പ്രദേശങ്ങളായിരുന്നു. പഴനി, പൊള്ളാച്ചി, ദിണ്ടിക്കല്‍, ഏര്‍വാടി, രാമനാഥപുരം, നാഗൂര്‍, മധുര തുടങ്ങിയിടങ്ങളില്‍നിന്ന് നിരവധി വ്യാപാരികള്‍ പുതുനഗരത്ത് എത്തിയിരുന്നു. മൈക്കില്ലാത്ത അക്കാലത്ത് ഇവിടുത്തെ വ്യാപാരികള്‍ക്ക് നമസ്കാര സമയമറിയാന്‍ നകാരമുഴക്കം പ്രയോജനപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.