വിഴിഞ്ഞം: ആശങ്ക വേണ്ടെന്ന് കരൺ അദാനി, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി നേരത്തേ പ്രഖ്യാപിച്ച 1000 ദിവസത്തിനകം തന്നെ പൂര്‍ത്തിയാക്കുമെന്ന് ആവര്‍ത്തിച്ച് അദാനി ഗ്രൂപ് ഓഫ് കമ്പനീസ് മേധാവി കരണ്‍ ജി. അദാനി. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. കുളച്ചല്‍ തുറമുഖപദ്ധതി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുമായുള്ള ചര്‍ച്ചക്കുശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതില്‍ ഒരു ആശയക്കുഴപ്പവുമില്ല. സര്‍ക്കാര്‍ നല്ല പിന്തുണയാണ് നല്‍കുന്നത്. മുഖ്യമന്ത്രിയുമായി നല്ല ചര്‍ച്ചയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഒൗപചാരികമായ കൂടിക്കാഴ്ചയാണ് നടന്നതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു. വിശദ കൂടിക്കാഴ്ച പിന്നീട് നടക്കും. പദ്ധതി സംബന്ധിച്ച് നയപരമായ കാര്യം പറയാന്‍ ഉദ്ദേശിക്കുന്നില്ളെന്നും അത് മുഖ്യമന്ത്രിയാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അദാനി വിഴിഞ്ഞം പോര്‍ട്സ് ലിമിറ്റഡ് സി.ഇ.ഒ സന്തോഷ് കുമാര്‍ മഹാപാത്ര, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.