തിങ്കളാഴ്ച വരെ കനത്തമഴക്ക് സാധ്യത
text_fieldsതിരുവനന്തപുരം: തിങ്കളാഴ്ച വരെ സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കന്‍ കേരളത്തില്‍ എട്ട് സെന്‍റിമീറ്റര്‍ വരെ മഴക്ക് സാധ്യതയുണ്ട്. അതേസമയം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ്.
മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ സംസ്ഥാനത്തെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.12 സെ.മി മഴയാണ് ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്നതോത്. രണ്ട് ദിവസമായി പെയ്യുന്ന മഴയില്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് പത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഒമ്പതെണ്ണം ആലപ്പുഴയിലും ഒരെണ്ണം തിരുവനന്തപുരത്തും. എന്നാല്‍ അതികഠിനമായ നീണ്ട വേനലിനൊടുവില്‍ മഴയത്തെുമ്പോള്‍ കാര്‍ഷിക, ഉല്‍പാദനരംഗങ്ങളില്‍ വലിയ പ്രതീക്ഷയാണുള്ളത്.
സാധാരണ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെ 204 സെന്‍റിമീറ്റര്‍ മഴയാണ് കേരളത്തില്‍ കിട്ടേണ്ടത്. എന്നാല്‍ ഇത്തവണ ആറ് മുതല്‍ 10 വരെ ശതമാനം അധികം മഴകിട്ടുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.