നോമ്പുതുറകളില്‍ രുചി പകര്‍ന്ന് ചക്കയപ്പം
text_fieldsആലപ്പുഴ: വെള്ളക്കിണര്‍ ജങ്ഷനിലത്തെിയാല്‍ നല്ല ചക്കപ്പഴത്തിന്‍െറ മണമടിക്കും. ആ മണം പിടിച്ച് നേരെ തെക്കേട്ട് വെച്ചുപിടിച്ചാല്‍ ഇര്‍ഷാദ് പള്ളി എത്തുന്നതിന് മുമ്പ് സ്റ്റേഡിയം വാര്‍ഡില്‍ തപാല്‍പറമ്പില്‍ ലത്തീഫയുടെ തട്ടുകടയില്‍ തിളക്കുന്ന എണ്ണയില്‍ ചക്കയപ്പം ഇളകിമറിയുന്നത് കാണാം. അവിടെനിന്ന് നല്ല ചുടുള്ള ചക്കയപ്പം ഇഷ്ടംപോലെ കഴിക്കം. പാര്‍സലും കിട്ടും. ഒരെണ്ണത്തിന് അഞ്ചരൂപയാണ് വില. ചക്കകൊണ്ട് നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാമെങ്കിലും ചക്കയപ്പത്തിന്‍െറ രുചി വേറെതന്നെയാണ്.
12 വര്‍ഷമായി ലത്തീഫ ഇവിടെ കട നടത്തുകയാണ്. ചക്കയുടെ സീസണില്‍ മാത്രമേ ചക്കയപ്പം കിട്ടൂ. ചക്കയപ്പം കൂടാതെ സമൂസ, കട്ലെറ്റ്, ഉള്ളിവട, പഴംപൊരി, മുളകുവട, മുട്ടബജി തുടങ്ങി നിരവധി വിഭവങ്ങള്‍ ലത്തീഫയുടെ തട്ടുകടയില്‍ കിട്ടും. വീടുകളില്‍ നോമ്പുതുറ വിഭവങ്ങളില്‍ പ്രധാനമാണ് കടലമാവില്‍ മുക്കി പൊരിക്കുന്ന ചക്കയപ്പം. ചക്കക്കുരുവോടുകൂടി പൊരിക്കുന്ന ചക്കയപ്പത്തിന്‍െറ കുരുവും തിന്നാം. നോമ്പുകാലമായതിനാല്‍ ആളുകള്‍ കൂടുതലും പാര്‍സലാണ് വാങ്ങുന്നത്.
നോമ്പുതുറകളില്‍ രുചി പകരുന്ന ചക്കയപ്പത്തിനാണ് കൂടുതല്‍ ചെലവ്. പല ദിവസങ്ങളിലും ചക്കയപ്പം തീര്‍ന്നാലും പിന്നെയും ആവശ്യക്കാര്‍ ധാരാളമാണ്. ഭര്‍ത്താവ് കലാമും മകന്‍ നവാസും ലത്തീഫയുടെ സഹായത്തിനുണ്ട്. ചക്കകള്‍ ചങ്ങനാശേരിയില്‍നിന്നാണ് എത്തിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പള്ളികളിലും മറ്റും നോമ്പുതുറക്കാവശ്യമായ വിഭവങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് ലത്തീഫ തയാറാക്കി നല്‍കുമായിരുന്നു. എന്നാല്‍, ഈ വര്‍ഷം രോഗങ്ങള്‍ അലട്ടുന്നതിനാല്‍ ഓര്‍ഡറുകള്‍ ഒന്നും പിടിച്ചിട്ടില്ല. ദിവസവും 6000 രൂപയുടെ കച്ചവടം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.