മനുഷ്യന്‍െറ ജീവിത പുസ്തകം
text_fieldsമനുഷ്യന്‍ ഭൂമിയില്‍ എങ്ങനെയാണ് ജീവിക്കേണ്ടത്? ആരാണ് മുന്നോട്ടുള്ള പ്രയാണത്തില്‍ അവന് വഴികാണിച്ചു കൊടുക്കുക? ജീവിതത്തെ ഗൗരവത്തില്‍ നോക്കിക്കാണുന്നവര്‍ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണിവ. ഈ ചോദ്യങ്ങള്‍ക്ക് ഖുര്‍ആന്‍ കൃത്യമായും യുക്തിഭദ്രമായും ഉത്തരം നല്‍കുന്നു. ആരാണോ നിര്‍മിക്കുന്നത് അവനാണ് ആ സൃഷ്ടി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നുപറയാന്‍ ഏറ്റവും അര്‍ഹന്‍. സ്രഷ്ടാവാരാണോ അവനാണ് കല്‍പനക്കുള്ള അധികാരവും.
അല്ലാഹു പറയുന്നു: ‘അറിയുക, സൃഷ്ടിക്കാനും കല്‍പിക്കാനും അവന് മാത്രമാണ് അധികാരം’ (വി. ഖുര്‍ആന്‍ 7:54). മനുഷ്യനെ സൃഷ്ടിച്ച് ഭൂമിയിലേക്ക് പറഞ്ഞയച്ചപ്പോള്‍ അല്ലാഹു പറഞ്ഞു: ‘നാം കല്‍പിച്ചു, നിങ്ങളെല്ലാവരും ഇവിടംവിട്ടുപോവുക. തീര്‍ച്ചയായും എന്‍െറ മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് അവിടെ വന്നത്തെും. അപ്പോള്‍ ഞാന്‍ കാണിച്ചുതരുന്ന മാര്‍ഗം പിന്തുടരുന്നവര്‍ പേടികേണ്ടതില്ല, ദു$ഖിക്കേണ്ടതുമില്ല (വി. ഖുര്‍ആന്‍ 2:38). അല്ലാഹു വാഗ്ദാനം ചെയ്തതുപോലെ മനുഷ്യന് നല്‍കിയ ജീവിത മാര്‍ഗദര്‍ശന ഗ്രന്ഥമാണ് ഖുര്‍ആന്‍.
ഖുര്‍ആന്‍ ഒരു പൂജാപുസ്തകമല്ല, അത് മനുഷ്യന്‍െറ ജീവിതപുസ്തകമാണ്. നിയമപുസ്തകമാണ്. കിതാബിന് ഗ്രന്ഥം എന്നതോടൊപ്പം നിയമം എന്നും അര്‍ഥമുണ്ട്. ഖുര്‍ആന്‍ മനുഷ്യന്‍െറ വെളിച്ചവും വഴികാട്ടിയുമാണ്. മനുഷ്യജീവിതത്തിന്‍െറ എല്ലാ മേഖലകളിലേക്കും അത് വെളിച്ചം വീശുന്നു. ജീവിതത്തില്‍ മനുഷ്യന്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ക്കൊക്കെ അത് പരിഹാരം നിര്‍ദേശിക്കുന്നു. ‘നിനക്ക് നാം ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ഇതില്‍ സകല സംഗതികള്‍ക്കുമുള്ള വിശദീകരണമുണ്ട്.
വഴിപ്പെട്ട് ജീവിക്കുന്നവര്‍ക്ക് വഴികാട്ടിയും അനുഗ്രഹവും ശുഭവൃത്താന്തവുമാണിത്’ (വി. ഖുര്‍ആന്‍ 16:89). സത്യവിശ്വാസികള്‍ നിരന്തരം ‘ഞങ്ങള്‍ക്ക് നീ നേരായ മാര്‍ഗം കാണിച്ചുതരേണമേ’ എന്ന് പ്രാര്‍ഥിക്കുമ്പോള്‍ ആ പ്രാര്‍ഥനക്കുള്ള ഉത്തരമാണ് ഖുര്‍ആന്‍. മനുഷ്യന്‍ ഭൂമിയില്‍ എങ്ങനെയാണ് ജീവിക്കേണ്ടത്, ആരാണ് മുന്നോട്ടുള്ള പ്രയാണത്തില്‍ അവന് വഴികാണിച്ചുകൊടുക്കുക തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ഖുര്‍ആനല്ലാതെ മറ്റൊന്നുമല്ല.
സമ്പാദനം: ഫൈസല്‍ മഞ്ചേരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.