ജിഷ വധം: സി.സി.ടി.വി ദൃശ്യങ്ങള്‍ വഴിത്തിരിവാകും
text_fieldsപെരുമ്പാവൂര്‍: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകും. കുറുപ്പംപടി വട്ടോളിപ്പടിയിലെ ഇരുവിച്ചിറ ക്ഷേത്രത്തിന് സമീപത്തെ കിസാന്‍ കേന്ദ്ര എന്ന സ്ഥാപനത്തിലെ സി.സി.ടി.വിയില്‍ നിന്നാണ് ജിഷ കൊല്ലപ്പെട്ട ദിവസത്തെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്.
ആറ് കാമറകളാണ് കടയിലുള്ളത്. ഇതില്‍ രണ്ടെണ്ണമാണ് പുറത്ത് സ്ഥാപിച്ചിരിക്കുന്നത്. കാമറ സ്ഥിതി ചെയ്യുന്ന സ്ഥലവും ബസ് സ്റ്റോപ്പും തമ്മില്‍ ഏകദേശം ഇരുപതടിയോളം ദൂരമുണ്ട്. സംഭവം നടന്ന ഉടനെ സ്ഥാപനത്തിന്‍െറ കിഴക്കുവശത്ത് സ്ഥാപിച്ചിരുന്ന കാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. അന്ന് ലോക്കല്‍ പൊലീസാണ് പരിശോധന നടത്തിയത്. ഇപ്പോള്‍ ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്ന പടിഞ്ഞാറ് വശത്തെ കാമറ പൊലീസ് അന്ന് പരിശോധിച്ചിരുന്നില്ല. ജിഷയുടെ വീട്ടിലേക്ക് പോകുന്ന വഴിയിലെ ബ്യൂട്ടി പാര്‍ലറിലും സി.സി.ടി.വി കാമറ സ്ഥാപിച്ചിട്ടുണ്ട്. ഇവയും അന്ന് പരിശോധിച്ചിരുന്നു.
വട്ടോളിപ്പടി ജങ്ഷനിലെ ഒരു ഓട്ടോ ഡ്രൈവറും ജിഷയും ഒരു യുവാവും സംഭവ ദിവസം ഉച്ചക്ക് ബസില്‍നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് മൊഴി ലഭിച്ചിരുന്നു. അന്ന് ജിഷ വീട്ടില്‍നിന്ന് ഉച്ചക്ക് 11ന് പുറത്തേക്ക് പോകുന്നതായി കണ്ടുവെന്ന് കുഞ്ഞുമോന്‍ എന്നയാളും മൊഴി നല്‍കിയിരുന്നു. രാവിലെ ജിഷ കോതമംഗലത്തേക്ക് യാത്ര ചെയ്തതായി ബസ് കണ്ടക്ടറും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പുതിയ അന്വേഷണ സംഘം ബുധനാഴ്ചയാണ് കടയിലത്തെി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് അപ്പോള്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം ദൃശ്യം ലഭ്യമായതോടെ ജിഷയെ കൊലപ്പെടുത്തിയത് ഇതരസംസ്ഥാനക്കാരനല്ല എന്നുള്ള വിലയിരുത്തലിലാണ് പൊലീസ്. ഒരു ഇതരസംസ്ഥാനകാരനുമൊരുമിച്ച് ജിഷ യാത്ര ചെയ്യില്ളെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ജിഷയുമായി അത്ര അടുപ്പമുള്ളയാളാണ് കൊല നടത്തിയിരിക്കുന്നതെന്ന സംശയം ബലപ്പെടുത്തുന്നതുമാണ് ഇപ്പോള്‍ ലഭിച്ച ദൃശ്യങ്ങള്‍. സംഭവദിവസം ജിഷയുടെ വീട്ടില്‍നിന്നും മഞ്ഞ ഷര്‍ട്ടിട്ടയാള്‍ ഇറങ്ങിപ്പോകുന്നത് കണ്ടതായുള്ള അയല്‍ക്കാരായ സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാ ചിത്രം തയാറാക്കിയത്.
ദൃശ്യം ലഭിച്ച ഹാര്‍ഡ് ഡിസ്ക് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ചശേഷം തുടര്‍ന്ന് നടപടിയിലേക്ക് നീങ്ങാനാണ് പൊലീസിന്‍െറ തീരുമാനം. ദൃശ്യങ്ങള്‍ ലഭിച്ച വിവരം പുറത്തായതില്‍ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ഡി.ജി.പിയും, എ.ഡി.ജി.പിയും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ വ്യാഴാഴ്ച ഇടുക്കി കഞ്ഞിക്കുഴിയില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത രേഖാ ചിത്രവുമായി സാമ്യമുള്ള യുവാവിനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.