വര്‍ഷങ്ങളായി ബാലവേല ചെയ്യുന്ന ആദിവാസി പെണ്‍കുട്ടിയെ മോചിപ്പിച്ചു
text_fieldsനിലമ്പൂര്‍: തിരൂരിലെ വീട്ടില്‍ ഒമ്പത് വര്‍ഷമായി ബാലവേല ചെയ്ത ആദിവാസി പെണ്‍കുട്ടിയെ മഹിള സമഖ്യ സൊസൈറ്റിയും ചൈല്‍ഡ് ലൈനും ചേര്‍ന്ന് മോചിപ്പിച്ചു. അക്ഷരഭ്യാസം ഇല്ലാത്ത പെണ്‍കുട്ടി 12 വര്‍ഷമായി വിവിധ വീടുകളില്‍ ബാലവേല ചെയ്തുവരികയായിരുന്നു.
മാതാവ് തന്നെയാണ് ബാലവേലക്ക് വിവിധ വീടുകളില്‍ കുട്ടിയെ കൊണ്ടാക്കുന്നത്. കുട്ടിയുടെ അനിയത്തി മഹിളസമഖ്യയുടെ നിലമ്പൂരിലെ ശിക്ഷന്‍ കേന്ദ്രത്തില്‍ പഠിക്കുകയാണ്. എടക്കരയില്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ മാതാവിന്‍െറ കൂടെകണ്ട പെണ്‍കുട്ടിയെ മൂന്ന് വര്‍ഷം മുമ്പ് മഹിളസമഖ്യ കണ്ടത്തെി നിലമ്പൂരിലത്തെിച്ച് മഹിള ശിക്ഷന്‍ കേന്ദ്രത്തില്‍ ചേര്‍ക്കുകയായിരുന്നു. അറനാടന്‍ വിഭാഗത്തില്‍പ്പെട്ടവരാണിവര്‍. അഞ്ച് വയസ്സുള്ളപ്പോഴാണ് ഈ കുട്ടിയെ മഹിള സമഖ്യ ഏറ്റെടുത്തത്.
തനിക്ക് സഹോദരിയുണ്ടെന്ന് ഈ കുട്ടിയില്‍നിന്നാണ് മഹിളസമഖ്യ അധികൃതര്‍ അറിയുന്നത്. ഇതോടെ സഹോദരിയെ കണ്ടത്തൊനുള്ള ശ്രമം കോഓഡിനേറ്റര്‍ റജീനയുടെ നേതൃത്വത്തില്‍ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് മുത്തേടത്തുനിന്ന് കുട്ടിയുടെ ചെറിയമ്മയെ കണ്ടത്തെുന്നത്. മാതാവ് ഉണ്ടെങ്കിലും കുട്ടികളുടെ കാര്യം ശ്രദ്ധിക്കാറില്ളെന്ന് ചെറിയമ്മ പറഞ്ഞു. ഇവര്‍ വഴിയാണ് തിരൂരിലെ ഒരു വീട്ടില്‍ വര്‍ഷങ്ങളായി വീട്ടുവേല ചെയ്യുന്നത് സംബന്ധിച്ച് അറിയുന്നത്.
ഇതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും കൂട്ടി തിരൂരിലത്തെി കുട്ടിയെ കണ്ടത്തെുകയായിരുന്നു. തനിക്ക് എത്ര വയസ്സുണ്ടെന്ന് പോലും പെണ്‍കുട്ടിക്ക് പറയാനാറിയില്ലായിരുന്നു. കൂടെ പോരാന്‍ താല്‍പര്യം കാണിച്ചതോടെ പെണ്‍കുട്ടിയേയും കൊണ്ട് ഇവര്‍ മടങ്ങി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം കുട്ടിയെ നിലമ്പൂരിലെ മഹിള ശിക്ഷന്‍ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് ജില്ലാ കലക്ടര്‍ക്കും ലേബര്‍ ഓഫിസര്‍ക്കും റിപ്പോര്‍ട്ട് നല്‍കുമെന്ന് മഹിളസമഖ്യ ജില്ലാ കോഓഡിനേറ്റര്‍ റജീന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.