ലേഖ നമ്പൂതിരിയുടെ ശസ്ത്രക്രിയ വിജയകരം
text_fieldsകോഴിക്കോട്: അവയവദാനത്തിന്‍െറ മാതൃക സമൂഹത്തിന് പകര്‍ന്നുനല്‍കിയ മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് അശ്വതിയില്‍ ലേഖ എം.നമ്പൂതിരിയുടെ (31) ശസ്ത്രക്രിയ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പൂര്‍ത്തിയാക്കി. ശസ്ത്രക്രിയ വിജയകരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അടുത്തദിവസം വാര്‍ഡിലേക്ക് മാറ്റും.
കഴിഞ്ഞദിവസമാണ് ലേഖയെ മിംസില്‍ പ്രവേശിപ്പിച്ചത്. വാഹനാപകടത്തെ തുടര്‍ന്ന് നട്ടെല്ലിന്‍െറ കശേരുക്കളിലുണ്ടായ തകരാര്‍മൂലം കാലിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ട് പരസഹായമില്ലാതെ നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു ലേഖ. നേരത്തേ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ചികിത്സയില്‍ രോഗകാരണം സ്ഥിരീകരിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം തുടര്‍ചികിത്സ നടത്താനാകാതെ ആശുപത്രി വിടുകയായിരുന്നു. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ ലോകത്തിന്‍െറ പല കോണുകളില്‍നിന്നും സുമനസ്സുകള്‍ ലേഖക്ക് സാന്ത്വനം പകരാനത്തെി. ഇക്കൂട്ടത്തില്‍ തിരുവനന്തപുരത്ത് ബിസിനസുകാരനായ കവടിയാര്‍ സ്വദേശി സജി നായരുടെ സഹായവാഗ്ദാനവുമുണ്ടായിരുന്നു.
രോഗമുക്തിക്ക് ശസ്ത്രക്രിയ മാത്രമേ പോംവഴിയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതിനാല്‍ അതിന്‍െറ മുഴുവന്‍ ചെലവും വഹിക്കാമെന്ന് സജി നായര്‍ ലേഖയെ അറിയിക്കുകയായിരുന്നു.
ഇതുപ്രകാരമാണ് ലേഖയെ കോഴിക്കോട് ആസ്റ്റര്‍ മിംസിലത്തെിച്ചത്. ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് സ്പൈനല്‍ സര്‍ജനായ ഡോ. സുരേഷ് എസ് പിള്ളയുടെ നേതൃത്വത്തിലെ വിദഗ്ധ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നിര്‍വഹിച്ചത്. 2012 നവംബര്‍ പതിനഞ്ചിനാണ് പട്ടാമ്പി സ്വദേശിയായ ഷാഫിക്ക് ലേഖ സ്വന്തം വൃക്ക നല്‍കി അവയവദാനത്തില്‍ മാതൃകയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.