അഞ്ജുവിന്‍െറ സഹോദരന് സ്ഥാനം പോയേക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജിന്‍െറ സഹോദരനും കൗണ്‍സില്‍ അസി. സെക്രട്ടറിയുമായ (ടെക്നിക്കല്‍) അജിത്ത് മാര്‍ക്കോസിനെ പുറത്താന്‍ നീക്കം. ഈ തസ്തികക്കാവശ്യമായ യോഗ്യതയില്ളെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. പ്രാഥമിക പരിശോധനയില്‍ തന്നെ നിയമനം അനധികൃതമാണെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍. മറ്റ് നിയമവശങ്ങളും കൂടി പരിഗണിച്ചശേഷം നടപടിയെടുക്കാനാണ് കായികമന്ത്രിയുടെ തീരുമാനം.
ഫിസിക്കല്‍ എജുക്കേഷനില്‍ ബിരുദാനന്തര ബിരുദം, പരിശീലകനുള്ള എന്‍.ഐ.എസ് ഡിപ്ളോമ, മുന്‍ രാജ്യാന്തര കോച്ചിങ് താരം അല്ളെങ്കില്‍ ഈ രംഗത്തുള്ള അനുഭവ സമ്പത്ത്, രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരിക്കണം തുടങ്ങിയവയാണ് അസി. സെക്രട്ടറി (ടെക്നിക്കല്‍)ക്കുള്ള അടിസ്ഥാന യോഗ്യത. എന്നാല്‍ അജിത്ത് മാര്‍ക്കോസ് സ്പോര്‍ട്സ് കൗണ്‍സിലില്‍ നല്‍കിയിരിക്കുന്ന ബയോഡാറ്റയില്‍ കോയമ്പത്തൂര്‍ മഹാരാജ എന്‍ജീനിയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനിലാണ് (എം.സി.എ) യോഗ്യത. സ്പോര്‍ട്സ് രംഗത്തെ ഒരു അനുഭവപരിചയവും ചൂണ്ടിക്കാണിച്ചിട്ടുമില്ല. ഇതോടെ അജിത്തിന് പരിശീലകസ്ഥാനത്തേക്കുള്ള യോഗ്യതയുണ്ടെന്ന അഞ്ജു ബോബി ജോര്‍ജിന്‍െറ വാദവും നിലനില്‍ക്കാതാവുന്നു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ഒളിമ്പ്യന്‍ ബോബി അലോഷ്യസിനെയായിരുന്നു കരാര്‍ അടിസ്ഥാനത്തില്‍ ഈ തസ്തികയില്‍ നിയമിച്ചത്. ഭരണം മാറിയതോടെ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2015 ഫെബ്രുവരി 20ന് അജിത്ത് അസി. സെക്രട്ടറി സ്ഥാനത്തേക്ക് അപേക്ഷിച്ചെങ്കിലും അന്നത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസ് യോഗ്യതയില്ളെന്ന കാരണത്താല്‍ ഫയല്‍ മാറ്റിവെച്ചു. പിന്നീട് കഴിഞ്ഞ മാര്‍ച്ച് നാലിന് കായിക യുവജനകാര്യവകുപ്പ് പുറത്തിറക്കിയ ഉത്തരവ് (നം. 30/16/ കാ.യു.വ) അനുസരിച്ച് ‘സ്പെഷല്‍ കേസ്’ എന്ന നിലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പരിഗണിക്കുകയായിരുന്നു.
അതേസമയം ജോലിയില്‍ പ്രവേശിച്ചശേഷം സര്‍ക്കാര്‍ ചെലവില്‍ ഇദ്ദേഹം നടത്തിയ വിദേശയാത്രകളും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ മേയ് 30ന് ചേര്‍ന്ന അഡ്മിനിസ്ട്രേറ്റിവ് ബോര്‍ഡ് യോഗം മേയ് 25 മുതല്‍ ജൂലൈ 15വരെ യൂറോപ്പില്‍ നടക്കുന്ന വിവിധ മത്സരങ്ങള്‍ കാണാനുള്ള അനുമതിയും ഇതിനായി പ്രത്യേക അവധിയും അനുവദിച്ചിരുന്നു. അഞ്ജു ബോബി ജോര്‍ജ് ഇതില്‍ പങ്കെടുത്തിരുന്നില്ല. നിലവില്‍ അജിത്ത് പരിശീലനത്തിന്‍െറ പേരില്‍ വിദേശത്തെന്നാണ് സര്‍ക്കാറിന് കിട്ടിയ വിവരം. തിരികെ നാട്ടിലത്തെിയശേഷം വിശദീകരണം ആരായാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് മന്ത്രിയുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.