കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
text_fieldsതിരുവനന്തപുരം: ശക്തമായ മഴയെതുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ശനിയാഴ്ച രണ്ടുപേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് പരിക്ക് റിപ്പോര്‍ട്ട് ചെയ്തത്. 128 വീടുകള്‍ ഭാഗികമായും 15 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കൊല്ലം കിളികൊല്ലൂരില്‍ ശക്തമായ മഴയില്‍ കാല്‍വഴുതി ഓടയില്‍ വീണ യുവാവിനെ ഒഴുക്കില്‍പെട്ട് കാണാതായി. പാലത്തറ കൂട്ടാവില്‍ വീട്ടില്‍ ഷിജുവിനെയാണ്(38)കാണാതായത്. തിരച്ചില്‍ തുടരുകയാണ്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും പ്രവര്‍ത്തനമാരംഭിച്ചു. 80 മില്ലിമീറ്ററിന് മുകളില്‍ മഴ പെയ്താല്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.