ചക്ളിയര്‍ സമുദായത്തിന് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണം
text_fieldsകൊല്ലം: സംസ്ഥാനത്തെ മുഴുവന്‍ ചക്ളിയര്‍ സമുദായാംഗങ്ങള്‍ക്കും പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് മനുഷ്യാവകാശ കമീഷന്‍. കോട്ടയം ജില്ലയിലൊഴികെ മറ്റിടങ്ങളില്‍ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതിനെതിരെ കെ.എം. സ്വാമിനാഥന്‍ നല്‍കിയ ഹരജിയിലാണ് കമീഷന്‍ അംഗം കെ.മോഹന്‍കുമാറിന്‍റ ഉത്തരവ്.
കോട്ടയം ജില്ലയില്‍ സ്ഥിരതാമസമാക്കിയ അരുന്ധതിയാര്‍/ ചക്ളിയര്‍ സമുദായാംഗങ്ങള്‍ക്ക് മാത്രമാണ് 2011 ഡിസംബര്‍ 21ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ കുടിയേറ്റക്കാരെന്നുപറഞ്ഞ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നു. ചക്ളിയരും അരുന്ധതിയാരും ഒരു സമുദായമാണെന്ന് കിര്‍ത്താഡ്സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ മറ്റു ജില്ലകളിലുള്ളവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നത് വിവേചനവും മനുഷ്യാവകാശ ലംഘനവുമാണെന്ന് കമീഷന്‍ നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.