വി.എസിന്‍റെ പദവി പാർട്ടി തീരുമാനിക്കും -കോടിയേരി
text_fieldsതിരുവനന്തപുരം: മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ പദവി പാർട്ടി തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ ആരും ആശങ്കപ്പെടേണ്ടതില്ല. ആർക്കും ഒരുറപ്പും നൽകിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വലിയ തകര്‍ച്ചയാണ് നേരിട്ടത്. എൽ.ഡി.എഫ് വിട്ട് യു.ഡി.എഫില്‍ ചേക്കേറിയ ആർ.എസ്.പിക്കും ജനതാദള്‍-യുവിനും നിയമസഭ പ്രാതിനിധ്യം പോലും നഷ്ടമായി. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം ഒമ്പത് ലക്ഷത്തിന് മുകളിലാണ്. മുന്‍ വര്‍ഷങ്ങളില്‍ ഇത് ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ആയിരുന്നുവെന്ന് കോടിയേരി പറഞ്ഞു.
യു.ഡി.എഫ് ഘടകകക്ഷിയായ മുസ് ലിം ലീഗിന്‍റെ അടിത്തറ ഇളകിയിരിക്കുകയാണ്. മലപ്പുറത്ത് എൽ.ഡി.എഫിന് ചരിത്രത്തിലാധ്യമായി 42 ശതമാനം വോട്ട് ലഭിച്ചു. ലീഗിന്‍റെ വോട്ട് ശതമാനം 50ല്‍ താഴേക്ക് പോകുന്നതും ആദ്യമായിട്ടാണ്. കേരളത്തിലെ മുസ് ലിംകളെല്ലാം ലീഗിന് പിന്നിലല്ലെന്ന് ഈ തെരഞ്ഞെടുപ്പോടെ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. .
ഇടതുപക്ഷത്തെ സഹായിച്ചവര്‍ക്കെതിരെ പരസ്യ ഭീഷണിയുമായി ലീഗ് നേതൃത്വം രംഗത്തെത്തിയത് അനുവദിക്കാനാകില്ല. കാന്തപുരം അബൂബക്കര്‍ മുസ് ലിയാർക്കെതിരെ ഉയർന്ന ഭീഷണി ഇതിന് ഉദാഹരണമാണ്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സഹായിച്ചവര്‍ക്കെതിരെ ഭീഷണി മുഴക്കിയാല്‍ അവരെ സംരക്ഷിക്കാനുള്ള ചുമതല സി.പി.എമ്മിന് ഏറ്റെടുക്കേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.