മങ്കട ഗവ. ഹൈസ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു
text_fieldsമങ്കട (മലപ്പുറം): മങ്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാല് ക്ളാസ്മുറികള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നുവീണു. അവധിദിനമായതിനാല്‍ വന്‍ ദുരന്തമൊഴിവായി. ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. ആറ്, എട്ട് ക്ളാസുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഓടിട്ട കെട്ടിടമാണ് തകര്‍ന്നത്.
ഒരു ക്ളാസ്മുറി പൂര്‍ണമായി തകര്‍ന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി പുതിയ കെട്ടിടം നിര്‍മിക്കാന്‍ എട്ടടിയോളം ആഴത്തില്‍ മണ്ണെടുത്ത ഭാഗത്ത് വെള്ളം കെട്ടിനിന്ന് സമീപത്തെ കെട്ടിടത്തിന്‍െറ തറ ഇടിഞ്ഞതാണ് തകരാന്‍ കാരണം. പഴയ കെട്ടിടത്തിന് സമീപത്തുതന്നെ ആഴത്തില്‍ മണ്ണെടുത്തതാണ് പ്രശ്നമായത്. നിര്‍മാണത്തിലെ അശാസ്ത്രീയതയും അധ്യയനവര്‍ഷം തുടങ്ങുന്നതിനു മുമ്പ് കെട്ടിടങ്ങളുടെ സുരക്ഷിതത്വം അധികൃതര്‍ ഉറപ്പാക്കാത്തതുമാണ് അപകടകാരണമെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
കെട്ടിടം തകര്‍ന്നതറിഞ്ഞ് നാട്ടുകാരും രക്ഷിതാക്കളുമടക്കം വലിയ ജനക്കൂട്ടം സ്ഥലത്തത്തെി. കരാറുകാരനെ വിളിച്ചുവരുത്തി നടപടി സ്വീകരിക്കണമെന്നും പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്നും രക്ഷിതാക്കളും മറ്റും ആവശ്യപ്പെട്ടത് ബഹളത്തിനിടയാക്കി. തുടര്‍ന്ന് കരാറുകാരനെ വിളിച്ചെങ്കിലും അദ്ദേഹമത്തെിയില്ല. കരാറുകാരുടെ താല്‍പര്യത്തിന് വഴങ്ങി പി.ടി.എയും മറ്റും പ്രവര്‍ത്തിക്കുന്നതിനാലാണ് ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നതെന്നും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞവര്‍ഷം തറക്കല്ലിടല്‍ നടന്ന കെട്ടിടത്തിന്‍െറ നിര്‍മാണപ്രവൃത്തി വൈകുന്നതിനെക്കുറിച്ച് ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. വേനലവധിയിലും പ്രവൃത്തി പൂര്‍ത്തിയാക്കാത്തതാണ് അപകട കാരണമായത്. ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി കെട്ടിടങ്ങള്‍ക്കിടയിലുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിടത്തിന്‍െറ പ്രവൃത്തി തുടങ്ങിയത്.
അടുത്തുള്ള കെട്ടിടങ്ങളുടെ സുരക്ഷ പരിഗണിക്കാതെ ആഴത്തില്‍ കീറിയത് അന്നേ വിവാദമായിരുന്നു. അപകടാവസ്ഥ ധരിപ്പിച്ചിരുന്നെങ്കിലും കരാറുകാരോ സ്കൂള്‍ അധികൃതരോ വേണ്ടത്ര ശ്രദ്ധ നല്‍കിയില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടത്തിന് ചേര്‍ന്നുള്ള ആറ് ക്ളാസ് മുറികള്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടവും തകര്‍ച്ചാഭീഷണിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.