പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷ നല്‍കാനാവാതെ ലക്ഷങ്ങള്‍
text_fieldsതൃശൂര്‍: റേഷന്‍കാര്‍ഡ് പുതുക്കല്‍ ഇഴയുന്നതിനാല്‍ പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷ നല്‍കാനാവാതെ ലക്ഷങ്ങള്‍ വലയുന്നു. റേഷന്‍കാര്‍ഡ് പുതുക്കലിന്‍െറ ഭാഗമായി രണ്ടുവര്‍ഷങ്ങളായി ഭക്ഷ്യവകുപ്പ് പുതിയ റേഷന്‍കാര്‍ഡ് അപേക്ഷകള്‍ സ്വീകരിക്കുന്നില്ല. അനന്തമായി നീളുന്ന പുതുക്കല്‍ എങ്ങുമത്തൊത്ത സാഹചര്യത്തില്‍ അഞ്ചുലക്ഷത്തില്‍ അധികം വരുന്ന കുടുംബങ്ങള്‍ ആശങ്കയിലാണ്. വിവിധ സഹായങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും കാര്‍ഡ് വേണമെന്നിരിക്കെ പുതുക്കല്‍ പൂര്‍ത്തിയാവാതെ ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്.
2012ലാണ് നിലവിലെ കാര്‍ഡിന്‍െറ കാലാവധി കഴിഞ്ഞത്. നാലുതവണ മാറ്റിവെച്ച ശേഷം 2014 ജൂണിലാണ് പുതുക്കലിന് മുന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. 2014 ജൂലൈയിലാണ് ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ബയോമെട്രിക് രേഖയോടെയുള്ള കാര്‍ഡ് തയാറാക്കല്‍ നടപടി തുടങ്ങിയത്. പ്രക്രിയ ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. 2007ല്‍ പുതുക്കിയ കാര്‍ഡാണ് ഒമ്പതു വര്‍ഷമായി ഉപയോഗിക്കുന്നത്. ഭക്ഷ്യസുരക്ഷയുമായി ബന്ധിപ്പിച്ച കാര്‍ഡ് പുതുക്കല്‍ എങ്ങുമത്തൊത്ത സാഹചര്യമാണുള്ളത്.
ആധാറും റേഷന്‍കാര്‍ഡുമാണ് നിലവില്‍ രാജ്യത്തെ ഒൗദ്യോഗിക രേഖകള്‍. ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡായാണ് ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ റേഷന്‍ കാര്‍ഡ് വിലാസമടക്കം തിരിച്ചറിയുന്നതിനുള്ള ഉപാധിയാണ്.അതുകൊണ്ട് തന്നെ വിവിധ ആവശ്യങ്ങള്‍ക്ക് റേഷന്‍കാര്‍ഡാണ് കൂടുതലായി ഉപയോഗിക്കുന്നത്. പൗരന്‍െറ സാമ്പത്തിക-സാമൂഹിക ചുറ്റുപാടും കാര്‍ഡിലൂടെ മനസ്സിലാക്കാം. അതുകൊണ്ടു തന്നെ റേഷന്‍കാര്‍ഡ് ഇല്ലാത്തതിനാല്‍ നിരവധി ആനുകൂല്യങ്ങളാണ് നിരാകരിക്കപ്പെടുന്നത്. പുതിയ വീട് നിര്‍മിച്ച് താമസിച്ചവരും തറവാട്ടില്‍ നിന്ന് മാറിയവരും അടക്കം വിവധ ആവശ്യങ്ങള്‍ക്ക് റേഷന്‍കാര്‍ഡില്ലാതെ ബുദ്ധിമുട്ടുകയാണ്.
അടുപ്പ് പുകയുന്നതില്‍ തുടങ്ങി ചികിത്സാസഹായത്തിന് പോലും റേഷന്‍കാര്‍ഡ് വേണം. ചികിത്സക്കുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ രാഷ്ട്രീയ സ്വസ്ഥത ഭീമ യോജനയില്‍ നിന്ന് സഹായത്തിന് റേഷന്‍കാര്‍ഡ് നിര്‍ബന്ധമാണ്. പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന മൂന്നുസെന്‍റ് ഭൂമിയില്‍ വീടുവെക്കുന്നതിനും മറ്റു ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും കാര്‍ഡ് വേണം. വിദ്യാലയങ്ങളില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളും ഇതുമൂലം തടയപ്പെടുന്നുണ്ട്. ഒമ്പതുവര്‍ഷമായി കാര്‍ഡ് പുതുക്കാത്തതിനാല്‍ 10 വയസ്സുവരെയുള്ള കുട്ടികളില്‍ പലരുടെ പേര് കാര്‍ഡില്‍ ഇല്ല. ഇത് സ്കൂളുകളിലെ ആനുകൂല്യങ്ങള്‍ തടയാനിടയാവുന്നുണ്ട്. ബാങ്ക്വായ്പ അടക്കം നിരവധി കാര്യങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്നുണ്ട്.
സംസ്ഥാന ചരിത്രത്തില്‍ റേഷന്‍കാര്‍ഡ് പുതുക്കുന്നതിന് ഇത്ര കാലതാമസം ഉണ്ടായിട്ടില്ല. ഭക്ഷ്യസുരക്ഷയുമായി കൂട്ടിക്കുഴച്ചതോടെയാണ് എങ്ങുമത്തൊത്ത സാഹചര്യമുണ്ടായത്. അതല്ളെങ്കില്‍ മൂന്നോ നാലോ മാസം കൊണ്ട് പൂര്‍ത്തിയാക്കാമായിരുന്നു. പുതിയസര്‍ക്കാര്‍ വന്നതോടെ അനുകൂല നടപടിയാണ് കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഭക്ഷ്യസുരക്ഷയുമായോ റേഷന്‍കാര്‍ഡുമായോ ബന്ധപ്പെട്ട് പുതിയ സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.