മുറിവേറ്റ കണ്ണില്‍ നിറപുഞ്ചിരിയുമായി ദേവാനന്ദ് മമ്മൂട്ടിയെ കാണാനത്തെി
text_fieldsകോട്ടയം: മമ്മൂട്ടി അവനെ നെഞ്ചോടു ചേര്‍ത്തെടുത്ത ശേഷം തോളിലേക്ക് കുഞ്ഞ് ബാഗ് ഇട്ടുകൊടുത്തപ്പോള്‍ മുറിവേറ്റ കണ്ണില്‍ ഒരു നിറപുഞ്ചിരി വിരിഞ്ഞു. കണ്ണീര്‍തുള്ളികള്‍ എപ്പോഴും പുറത്തേക്ക് വന്നിരുന്ന ആ കണ്ണില്‍ ചിരി വിടര്‍ന്നതും മാസങ്ങള്‍ക്ക് ശേഷമുള്ള അപൂര്‍വകാഴ്ചയായിരുന്നു കുടുംബത്തിന്.
ദേവാനന്ദിന്‍െറ മുഖത്തെ മുറിപ്പാടുകള്‍ അടുത്തുകണ്ടപ്പോള്‍ മമ്മൂട്ടിയുടെ മുഖത്തെ ചിരിമാഞ്ഞു, സങ്കടം കലര്‍ന്ന മുഖത്തോടെയായിരുന്നു പിന്നീട് സംസാരമൊക്കെ.
സി.എം.എസ് കോളജില്‍ ചിത്രീകരണം നടക്കുന്ന മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയുടെ ലൊക്കേഷനിലാണ് ഇരുവരുടെയും കൂടിക്കാഴ്ചക്ക് വേദിയായത്. എട്ടു മാസം മുമ്പാണ് കോതമംഗലം തൃക്കാരുകുടിയില്‍ രവി-അമ്പിളി ദമ്പതികളുടെ മകനായ ദേവാനന്ദ് വീട്ടുവരാന്തയില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കണ്ണും മുഖവുമൊക്കെ തെരുവുനായ കടിച്ചു കീറിയത്.
ആദ്യം സംസ്ഥാന സര്‍ക്കാര്‍ ചികിത്സാ സഹായം പ്രഖ്യാപിച്ചെങ്കിലും പിന്നീട് സര്‍ക്കാര്‍ മറന്നു. ചികിത്സക്ക് പണമില്ലാതെ കുടുംബം വലയുന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ മമ്മൂട്ടി ചികിത്സാ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. ആ സ്നേഹത്തിന് മറുപടിയുമായി നോമ്പുതുറക്കാനുള്ള പഴവര്‍ഗങ്ങളുമായാണ് ദേവാനന്ദും കുടുംബവുമത്തെിയത്. എന്നാല്‍, ദേവാനന്ദിനായി കരുതിവെച്ചിരുന്ന ബാഗും കുറെ സമ്മാനങ്ങളും നല്‍കിയാണ് ദേവാനന്ദിനെ അദ്ദേഹം മടക്കിയത്.
കണ്ണുനീര്‍ ഗ്രന്ഥിക്കടക്കം ഗുരുതരമായി പരിക്കേറ്റതിനാലാണ് എപ്പോഴും കണ്ണീര്‍ പുറത്തേക്ക് വരുന്നത്. 10 വയസ്സ് പൂര്‍ത്തിയായാല്‍ മാത്രമേ തുടര്‍ചികിത്സ നടത്താനാകൂവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ആ ചികിത്സക്കുള്ള സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
മമ്മൂട്ടി നല്‍കിയ പുത്തന്‍ബാഗും പെന്‍സിലുമൊക്കെയായി അവന്‍ ഇന്ന് മുതല്‍ അങ്കണവാടിയിലേക്ക് പോയി തുടങ്ങുമെന്ന് മാതാവ് അമ്പിളി പറഞ്ഞു. കെയര്‍ ആന്‍ഡ് ഷെയര്‍ ഭാരവാഹികളായ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, റോബര്‍ട്ട് കുര്യാക്കോസ്, ജോര്‍ജ് സെബാസ്റ്റ്യന്‍ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.