ഭരണത്തില്‍ പാര്‍ട്ടി അധികാരകേന്ദ്രമായി മാറില്ല –കോടിയേരി
text_fieldsതിരുവനന്തപുരം: എല്‍.ഡി.എഫ് ഭരണത്തില്‍ പാര്‍ട്ടി അധികാരകേന്ദ്രമായി മാറാന്‍ പാടില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാറിന് കാര്യങ്ങള്‍ നിറവേറ്റാന്‍ അവസരം ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
നയപരമായ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയേ മന്ത്രിമാര്‍ നിലപാട് പ്രഖ്യാപിക്കാവൂ, സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണം എന്നിവയടക്കം സി.പി.എം മന്ത്രിമാര്‍ക്കുള്ള മാര്‍ഗനിര്‍ദേശകചട്ടത്തിനും രണ്ടുദിവസത്തെ സംസ്ഥാന സമിതി അംഗീകാരം നല്‍കി. പിണറായി വിജയന്‍ സര്‍ക്കാറിന് ചുറ്റും 2006 ലേതിന് സമാനമായി സംഘടനാപരമായ വേലി നേതൃത്വം കെട്ടില്ളെന്ന സൂചന കൂടിയാണ് സംസ്ഥാന സെക്രട്ടറി നല്‍കിയത്. മന്ത്രിമാര്‍ എല്‍.ഡി.എഫ് പ്രകടനപത്രികക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ നയപരമായി വ്യക്തത വരുത്തേണ്ട മറ്റു വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയേ മന്ത്രിമാര്‍ തീരുമാനം എടുക്കുകയും പ്രഖ്യാപിക്കുകയും ചെയ്യാവൂ. ഭരണരംഗത്ത് ആരെങ്കിലും തെറ്റായി ഇടപെടുന്നെങ്കില്‍ കര്‍ശനമായി തടയണം. ഓരോ പ്രവൃത്തിയും ജനങ്ങളുടെ പൊതു ഓഡിറ്റിന് വിധേയമാണെന്ന തിരിച്ചറിവുണ്ടാവണം.
ഒരു പരിപാടിയില്‍ ഒന്നില്‍ കൂടുതല്‍ മന്ത്രിമാര്‍ ഒരുമിച്ച് പങ്കെടുക്കുന്നത് ഒഴിവാക്കണം. സ്വകാര്യവ്യക്തികളുടെ പരിപാടികളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം. അത്യാവശ്യം പങ്കെടുക്കേണ്ട പരിപാടിയാണെങ്കില്‍ ജില്ലാ കമ്മിറ്റിയുടെ അനുമതി വാങ്ങണം. സംസ്ഥാനനേതൃത്വത്തെയും അറിയിക്കണം. ലഭിക്കുന്ന പരാതിയില്‍ നിശ്ചയിച്ച സമയത്ത് തീരുമാനം എടുക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളെ വിശ്വാസത്തിലെടുക്കണം. സ്ഥലംമാറ്റത്തില്‍ വ്യക്തമായ മാനദണ്ഡം ആവിഷ്കരിക്കണം. യു.ഡി.എഫ് സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിന്‍െറ ഭാഗമായി സ്വീകരിച്ച എല്ലാ നടപടിയും പുന$പരിശോധിക്കും. തെറ്റ് തിരുത്തും. വകുപ്പുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ മന്ത്രിമാര്‍ കൂടുതല്‍ സമയം കണ്ടത്തെണം. ആഴ്ചയില്‍ അഞ്ച് ദിവസം തിരുവനന്തപുരത്ത് ഓഫിസില്‍ ഉണ്ടാവണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കണം.മന്ത്രി ഓഫിസില്‍ വരുന്നവരോട് മാന്യമായി സഹകരിക്കണം. അതിന് ഓഫിസ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം. സന്ദര്‍ശകര്‍ക്ക് നിശ്ചിതസമയം നിര്‍ണയിച്ച് നല്‍കണം.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ട് സംഘടന ജനങ്ങളില്‍ നിന്ന് അകലരുത്. സര്‍ക്കാറിന്‍െറയും പാര്‍ട്ടിയുടെയും സ്വാധീനം ബഹുജനങ്ങള്‍ക്ക് നേരെ പ്രയോഗിക്കരുത്. കേന്ദ്ര സര്‍ക്കാറുമായുള്ള എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ ബന്ധം സൗഹാര്‍ദപരമായിരിക്കുമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.