ചിന്നക്കടയിലെ ഒൗഷധക്കഞ്ഞി പെരുമ
text_fieldsകൊല്ലം: നോമ്പെടുത്ത വയറിന് കുളിര്‍മ പകര്‍ന്ന് ഒൗഷധക്കഞ്ഞി. ചിന്നക്കട ജുമാമസ്ജിദിലെ നോമ്പുകഞ്ഞിയുടെ പെരുമക്ക് ഇപ്പോഴും ഒരു കുറവുമില്ല. വിവിധതരം കൂട്ടുകളാല്‍ തീര്‍ക്കുന്ന നോമ്പുകഞ്ഞി കുടിക്കാനും വാങ്ങിക്കൊണ്ടുപോകാനുമായി ദൂരെസ്ഥലങ്ങളില്‍നിന്നുപോലും ആളുകള്‍ എത്തുന്നു. നൂറുകിലോ പൊടിയരിയുടെ കഞ്ഞിയാണ് ദിവസവും തയാറാക്കുന്നത്. 1500ലേറെ പേര്‍ക്ക് കഞ്ഞി നല്‍കുന്നുണ്ട്.
പള്ളിയില്‍ നോമ്പുതുറക്കാനത്തെുന്നവരെക്കൂടാതെ പരിസരത്തെ കടകളില്‍നിന്നും പാത്രങ്ങളുമായി എത്തുന്നവര്‍ക്കും കഞ്ഞി പകര്‍ന്നുനല്‍കാറുണ്ട്. തൊട്ടടുത്ത പള്ളിയിലേക്കും ഇവിടെനിന്ന് കഞ്ഞി നല്‍കുന്നുണ്ട്. ജാതിമതവ്യത്യാസമില്ലാതെ നിരവധിപേര്‍ ചിന്നക്കട പള്ളിയില്‍ കഞ്ഞി വാങ്ങാനത്തൊറുണ്ടെന്ന് ഭാരവാഹികള്‍ പറയുന്നു. വെളുത്തുള്ളി, ചെറിയ ഉള്ളി, ആരാളി, പട്ട, ഗ്രാമ്പു, ഏലക്ക, ജീരകം, മഞ്ഞപ്പൊടി, കുരുമുളക്, മല്ലിയില, പുതിന, നെയ്യ്, തേങ്ങ തുടങ്ങി 26 ഇനം കൂട്ടുകള്‍ ചേര്‍ന്നാണ് കഞ്ഞി തയാറാക്കുന്നത്. 60 ഓളം തേങ്ങയാണ് കഞ്ഞിക്കായി ദിവസവും ഉപയോഗിക്കുന്നത്. ഗ്യാസ് അടുപ്പിലാണ് കഞ്ഞി തയാറാക്കുന്നത്.
രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് ഒരുദിവസം ഇതിനായി വേണ്ടിവരുന്നത്. തേവലക്കര സ്വദേശി അബ്ദുല്‍റഹിമിന്‍െറ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് നോമ്പുകഞ്ഞി തയാറാക്കുന്നത്. രാവിലെ ഒമ്പതിന് പാചകജോലികള്‍ ആരംഭിക്കും. രാത്രി ഒമ്പതിന് പാത്രങ്ങളും കഴുകിവെക്കുന്നതോടെയാണ് ജോലികഴിയുക.
ദിവസവും വൈകീട്ട് നാലോടെ കഞ്ഞി പാകമാകും. 5.50 ഓടെ പള്ളിയില്‍ പാത്രങ്ങളുമായി കഞ്ഞി വാങ്ങാനത്തെുന്നവര്‍ക്കായി നല്‍കിത്തുടങ്ങും. തുടര്‍ന്ന് പള്ളിക്കുമുന്നില്‍ നിരത്തിയിരിക്കുന്ന ചെറിയ പാത്രങ്ങളിലേക്ക് കഞ്ഞി പകര്‍ന്നുതുടങ്ങും. നോമ്പ് തുറക്കുന്നതിനും പള്ളിയില്‍ വിവിധതരം വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പള്ളിയുടെ ഒന്നാംനിരയില്‍ 600ലേറെ പേരാണ് ഒരേസമയം നോമ്പുതുറക്കാനത്തെുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.