കാര്‍ മരത്തിലിടിച്ച് പിഞ്ചുകുഞ്ഞടക്കം ആറു പേര്‍ മരിച്ചു
text_fieldsബേക്കല്‍ (കാസര്‍കോട്): പള്ളിക്കരയില്‍ കാര്‍ റോഡരികിലെ ആല്‍മരത്തിലിടിച്ച് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ കുടുംബത്തിലെ ആറുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന ചിത്താരി ചേറ്റുകുണ്ടിലെ ഉപ്പ്ഹമീദിന്‍െറ ഭാര്യ സക്കീന (39), മകന്‍ സജീര്‍ (18), മകള്‍ സാനിറ (17), മറ്റൊരു മകനായ ഇര്‍ഷാദിന്‍െറ ഭാര്യ റംസീന (25), സക്കീനയുടെ സഹോദരഭാര്യ ഖൈറുന്നിസ (24), ഇവരുടെ മകള്‍ ഫാത്തിമ (രണ്ടു വയസ്സ്) എന്നിവരാണ് മരിച്ചത്. മരിച്ച സജീറിന്‍െറ സുഹൃത്ത് അര്‍ഷാദിനെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. അര്‍ഷാദിന്‍െറ എട്ടുമാസം പ്രായമുള്ള കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് 6.30ഓടെയാണ് അപകടം.
കെ.എസ്.ടി.പി നവീകരണം നടത്തിയ കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ പള്ളിക്കര വില്ളേജ് ഓഫിസിന് സമീപമാണ് അപകടം. വിദ്യാനഗറിലെ ബന്ധുവീട്ടിലേക്ക് നോമ്പുതുറയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഇവര്‍. ഹമീദിന്‍െറ ചേറ്റുകുണ്ടിലെ വീട് പുതുക്കിപ്പണിയുന്നതിനാല്‍ ഇവര്‍ മാസങ്ങളായി മുക്കൂട് ഏത്താംകൊട്ടയിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെനിന്ന് പോകുമ്പോഴാണ് അപകടത്തില്‍പെട്ടത്. കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് തകരുകയായിരുന്നു. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.