സംവരണം വ്യാപകമായി അട്ടിമറിക്കപ്പെട്ടു –ന്യൂനപക്ഷ കമീഷന്‍ മുന്‍ അംഗം
text_fieldsതിരൂര്‍: സര്‍ക്കാര്‍ നിയമനങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത തസ്തികകളില്‍ വ്യാപക അട്ടിമറി നടന്നതായി സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ മുന്‍ അംഗം അഡ്വ. കെ.പി. മറിയുമ്മ. സ്ഥാനമൊഴിഞ്ഞ ശേഷം തിരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആരോഗ്യവകുപ്പിലാണ് ഇത് ഏറ്റവും കൂടുതല്‍ കണ്ടത്തെിയത്. മതിയായ യോഗ്യതയില്ലാത്തവരെ ലഭിക്കാത്തതിനാല്‍ നിയമനം മാറ്റിവെക്കുന്ന തസ്തികകളില്‍ പിന്നീട് ജനറല്‍ വിഭാഗത്തില്‍നിന്ന് നിയമനം നടത്തുന്ന രീതിയാണ് ശ്രദ്ധയില്‍പ്പെട്ടത്. സെക്രട്ടറിതലത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചാണ് വ്യാപകമായി അനധികൃത നിയമനം നടന്നത്.
സര്‍വകലാശാല, എല്‍.ബി.എസ്, പൊതുമേഖലാ നിയമനം, എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് നിയമനം, കരാര്‍ നിയമനം എന്നിവയിലും സംവരണതത്ത്വം പാലിക്കപ്പെടുന്നില്ളെന്നും മറിയുമ്മ പറഞ്ഞു. ഖബര്‍സ്ഥാന്‍, സെമിത്തേരി എന്നിവ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം പുനസ്ഥാപിക്കണമെന്ന് കമീഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷകളില്‍ ജില്ലാ ഭരണകൂടങ്ങള്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമ്പോള്‍ ക്രമസമാധാനപ്രശ്നമുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. കമീഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് മന്ത്രി ഡോ. കെ.ടി. ജലീലിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.