ജിഷവധം: രേഖാചിത്രവുമായി സാമ്യമുള്ള ഗുജറാത്തി യുവാവ് പിടിയില്‍
text_fieldsകൊച്ചി: ജിഷ വധക്കേസില്‍ പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള ഗുജറാത്തി യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. പരിശോധനയില്‍ സാമ്യം തോന്നിയതിനാല്‍ യുവാവിനെ അന്വേഷണ സംഘത്തിന് കൈമാറി. ദിനേശ് കാന്തിലാല്‍ പട്ടേലിനെയാണ് (38) പനമ്പിള്ളി നഗറില്‍നിന്ന് നാട്ടുകാര്‍ പിടികൂടിയത്. രേഖാചിത്രവുമായുള്ള സാമ്യത്തിനുപുറമെ പല്ലിന് വിടവുമുണ്ട്. നാട്ടില്‍ പോയി പണിസ്ഥലത്തേക്ക് മടങ്ങിയത്തെിയതായിരുന്നു യുവാവ്. പ്രാഥമിക പരിശോധനയില്‍ ദേഹത്ത് പരിക്ക് കണാനായില്ളെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു യുവാവിനെ കോന്നി പൊലീസും ചോദ്യംചെയ്തുവരുകയാണ്. കഴിഞ്ഞദിവസം കണ്ണൂരില്‍നിന്നുള്ള യുവാവിനെ ചോദ്യംചെയ്തിരുന്നു.
അതേസമയം, സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചു. ജിഷയുമായുള്ള മല്‍പിടിത്തത്തില്‍ ഘാതകന് പരിക്കേറ്റതായി വ്യക്തമായ സാഹചര്യത്തിലാണിത്. ഇയാള്‍ ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കുകയാണ് ലക്ഷ്യം. പെരുമ്പാവൂരിലും പരിസരത്തുമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ സി.സി.ടി.വി പരിശോധിക്കുന്നുണ്ട്. സംഭവദിവസം രാവിലെ പുറത്തുപോയ ജിഷ ഈ സ്ഥാപനങ്ങളില്‍ എത്തിയിരുന്നോയെന്നും ഒപ്പം ആരെങ്കിലും ഉണ്ടായിരുന്നോയെന്നും കണ്ടത്തൊനാണിത്.
വട്ടോളിപ്പടിയിലെ വളം മൊത്തക്കച്ചവടകേന്ദ്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞ യുവതി ജിഷയാണോ എന്ന് ഉറപ്പിക്കാന്‍ നടപടി തുടങ്ങി. ജിഷ പുറത്തുപോയി തിരിച്ചത്തെിയെന്ന് കുരുതുന്ന സമയം, നടത്തത്തിന്‍െറ ശൈലി എന്നിവക്കും സി.സി.ടി.വി ദൃശ്യത്തിനും സാമ്യമുണ്ടോയെന്നാണ് ആരായുന്നത്. നേരത്തേ നാട്ടുകാരില്‍ ചിലര്‍ ദൃശ്യത്തിലെ യുവതി ജിഷയാണെന്ന് പറഞ്ഞെങ്കിലും അമ്മയും സഹോദരിയും നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് പുന$പരിശോധന നടത്തുന്നത്. സി.സി.ടി.വി ഹാര്‍ഡ് ഡിസ്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിക്കുകയാണ്.അതേസമയം, ഘാതകന്‍ ഉതര സംസ്ഥാന തൊഴിലാളിയാണെന്ന നിഗമനത്തിലേക്കാണ് പൊലീസ് വീണ്ടും എത്തുന്നത്. സംശയമുള്ള ചിലരെക്കുറിച്ച് ബംഗാളിലെ മുര്‍ഷിദാബാദില്‍ വീണ്ടും പരിശോധന നടക്കുകയാണ്. ഇവര്‍ ജിഷ കൊല്ലപ്പെട്ട അടുത്ത ദിനങ്ങളില്‍ അപ്രത്യക്ഷരായവരാണ്.
വ്യാജ ഐ.ഡി ഉപയോഗിച്ചാണ് ഇവര്‍ സിം കാര്‍ഡ് എടുത്തതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിലെ ചിലര്‍ മുര്‍ഷിദാബാദിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.ജിഷയുടെ അമ്മയില്‍നിന്നും സഹോദരിയില്‍നിന്നും വീണ്ടും മൊഴിയെടുക്കുകയാണെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇരുവര്‍ക്കും അന്വേഷണത്തെ സഹായിക്കാവുന്ന നിര്‍ണായക വിവരങ്ങള്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷ. വേണ്ടിവന്നാല്‍ അമ്മയെ നുണപരിശോധനക്ക് വിധേയമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.