ഒറ്റപ്പാലത്ത് മാധ്യമ പ്രവര്‍ത്തകർക്കു നേരെ ബി.ജെ.പി ആക്രമണം
text_fieldsഒറ്റപ്പാലം: ഒറ്റപ്പാലത്ത് മാധ്യമ പ്രവര്‍ത്തകർക്കു നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. നെല്ലായ സംഘര്‍ഷത്തിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകർക്കു നേരെയാണ് ഒറ്റപ്പാലം കോടതി വളപ്പിൽ ആക്രമണമുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ശ്യാം കുമാർ, റിപ്പോർട്ടർ ചാനലിലെ ശ്രീജിത്ത്, പ്രാദേശിക ലേഖകൻ എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവരെ അക്രമികള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ക്യാമറകളും മൊബൈൽ ഫോണും നിലത്തെറിഞ്ഞ് നശിപ്പിച്ചു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. ഒരു എം.എല്‍.എയും കേന്ദ്രത്തില്‍ ഭരണവുമില്ലാത്ത സമയത്തും വെട്ടിയിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരെ തീര്‍ത്തു കളയുമെന്നും അക്രമികൾ ഭീഷണി മുഴക്കി.
നെല്ലായ സംഘര്‍ഷത്തില്‍ പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകരെ സ്വകാര്യ വാഹനത്തിലാണ് പൊലീസ് കോടതിയില്‍ കൊണ്ടുവന്നത്. ഈ വാഹനത്തിന് പിന്നാലെ നിരവധി ബൈക്കുകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ എസ്കോര്‍ട്ടായി വന്നിരുന്നു. ഇവരാണ് അക്രമം നടത്തിയത്.
അക്രമികൾക്കെതിരെ കർശന നടപടി എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർേദശം നൽകി. മാധ്യമ സ്വാതന്ത്ര്യത്തെ പരിരക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ടെന്നും ഇത്തരം ആക്രമണങ്ങളെ കർശനമായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.