ജിഷയുടെ മൊബൈലിലേക്ക് വിളിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ ചിത്രം തയാറാക്കുന്നു
text_fields
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ രേഖാചിത്രം വരക്കാന്‍ നീക്കം. ജിഷയുടെ വീട് നിര്‍മാണത്തിനത്തെിയ ബംഗാളി യുവാവിന്‍െറ മൊബൈല്‍ ഫോണില്‍നിന്നാണ് മറ്റൊരു ഇതര സംസ്ഥാന തൊഴിലാളി വിളിച്ചത്. ബംഗാളി തൊഴിലാളിയുടെ സഹായത്തോടെ വിളിച്ചയാളുടെ ചിത്രം തയാറാക്കാനാണ് ശ്രമം. ബംഗാളി യുവാവിനെ മുന്‍ അന്വേഷണസംഘം ചോദ്യംചെയ്തിരുന്നെങ്കിലും തന്‍െറ ഫോണ്‍ ഉപയോഗിച്ച് ജിഷയെ വിളിച്ചത് ആരാണെന്ന് അറിയില്ളെന്നായിരുന്നു മൊഴി. എന്നാല്‍, ഈ യുവാവ് അറിയാതെ ആരും ഇയാളുടെ ഫോണില്‍നിന്ന് ജിഷയെ വിളിക്കില്ളെന്ന നിഗമനത്തില്‍ ഇപ്പോഴത്തെ അന്വേഷണസംഘം എത്തിയതിനത്തെുടര്‍ന്നാണ് രേഖാചിത്രം വരക്കാന്‍ തീരുമാനമായത്.
അതിനിടെ, പെരുമ്പാവൂരിലെ 150ഓളം മൊബൈല്‍ ഫോണ്‍ കടകളില്‍നിന്ന് പൊലീസ് ചൊവ്വാഴ്ച തെളിവെടുത്തു. വ്യക്തമായ രേഖയില്ലാതെയും കൂടുതല്‍ തുക നല്‍കിയും ആരും തങ്ങളില്‍നിന്ന് സിം കാര്‍ഡ് വാങ്ങിയിട്ടില്ളെന്ന് വ്യാപാരികള്‍ മൊഴിനല്‍കി. ഇനി അത്തരത്തില്‍ ആരെങ്കിലും സിം കാര്‍ഡ് എടുക്കാന്‍ ശ്രമിച്ചാല്‍ ജാഗ്രത പാലിക്കണമെന്നും അറിയിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. അസ്വാഭാവിക പരിക്കോ മുറിവോ ഉള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ എത്തിയാല്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. പെരുമ്പാവൂര്‍ വ്യാപാരഭവനില്‍ ഇവര്‍ക്കായി ബോധവത്കരണവും നടന്നു. അന്വേഷണ സംഘാംഗങ്ങള്‍ക്ക് പുറമെ സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥനും പങ്കെടുത്തു.
ഇതിനിടെ, പൊലീസ് തയാറാക്കിയ രണ്ടാമത്തെ രേഖാചിത്രവുമായി സാമ്യമുള്ള പെരുമ്പാവൂര്‍ സ്വദേശിയെ പത്തനംതിട്ടയില്‍നിന്ന് കസ്റ്റഡിയിലെടുത്തു. ജിഷയെ പരിചയമുള്ള ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. അതേസമയം, രേഖാചിത്രവുമായി സാമ്യം തോന്നി തിങ്കളാഴ്ച നാട്ടുകാര്‍ പിടികൂടി എറണാകുളം സൗത് പൊലീസില്‍ ഏല്‍പിച്ച യുവാവിനെ വിട്ടയച്ചു. പനമ്പിള്ളിനഗറില്‍നിന്ന് പിടികൂടിയ ഗുജറാത്തി യുവാവിന്‍െറ രക്തസാമ്പിള്‍ ഡി.എന്‍.എ പരിശോധനക്കായി ശേഖരിച്ച ശേഷമാണ് വിട്ടയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.