വ്രതം ആത്മീയ ശക്തിക്കും ശാരീരിക ആരോഗ്യത്തിനും
text_fieldsതഖ്വയുടെ വസന്തം പുഷ്പിതമാവുന്ന കാലമാണ് റമദാന്‍. മനസ്സ് പൈശാചിക സമ്മര്‍ദത്തിനു വിധേയമാവുമ്പോഴാണ് വിനാശത്തിന്‍െറ വക്കിലത്തെുന്നത്. ഇവിടെവെച്ച് മനുഷ്യത്വം മരവിക്കുന്നു. മൃഗസമാന ജീവിതമായി മാറുന്നു. ഇത്തരം തിന്മകളുടെ ലോകത്തത്തെിക്കാതെ അനശ്വര സൗഭാഗ്യ ജീവിതത്തിലേക്ക് മനുഷ്യനെ സഹായിക്കുന്നതാണ് വ്രതാനുഷ്ഠാനം. ആത്മസംസ്കരണത്തിന്‍െറ അനിര്‍വചനീയ മേഖലകളാണ് നോമ്പുകാരന്‍െറ വിഹാരവേദി.
പടക്കളത്തില്‍ ശത്രുവിന്‍െറ വെട്ടേറ്റു പിടയുന്ന പടയാളിക്ക് എത്ര വെള്ളം കുടിച്ചാലും മതിവരുന്നതല്ല. എന്നാല്‍, മുഅ്ത യുദ്ധത്തിലെ സൈനിക മേധാവിയായിരുന്നു യുവാവായ ജഅ്ഫറുബ്നു അബീത്വാലിബ്. അദ്ദേഹം മുറിവേറ്റ് രണാങ്കണത്തില്‍ പിടയുമ്പോള്‍ ദാഹജലവുമായി വന്ന ഒരു പടയാളിയോട് തനിക്ക് വ്രതമാണെന്നും ഈ വ്രതത്തില്‍ മരിക്കണമെന്നാണ് തന്‍െറ ആഗ്രഹമെന്നും അതുകൊണ്ട് വെള്ളം വേണ്ടെന്നും പറയുമ്പോള്‍ ഈമാന് തുല്യം മറ്റെന്ത് അനുഭൂതിയാണുള്ളത്? ഇസ്ലാമിലെ വ്രതത്തിന്‍െറ ആത്മീയ ശക്തിയാണ് നാമിവിടെ കണ്ടത്.
സൂക്ഷ്മതയോടെ വ്രതമനുഷ്ഠിക്കുന്ന വിശ്വാസിക്ക് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ അനവധിയാണ്. പരലോകത്ത് മാത്രമല്ല, ഇഹലോകത്തും ഒട്ടേറെ നേട്ടങ്ങള്‍ നോമ്പിന് ലഭിക്കുന്നു. ദഹനേന്ദ്രിയങ്ങളുടെ ശുദ്ധീകരണം, രക്തശുദ്ധി, ദീപനശക്തി തുടങ്ങിയവക്ക് വളരെ പ്രയോജനകരമാണ് വ്രതാനുഷ്ഠാനം. വ്യായാമം കുറഞ്ഞവര്‍ക്കും ശരീരം അമിത ഭാരമുള്ളവര്‍ക്കും കൊഴുപ്പ് ദേഹത്തില്‍ അനിയന്ത്രിതമായി വര്‍ധിക്കാറുണ്ട്. ഇത്തരക്കാര്‍ക്ക് വ്രതാനുഷ്ഠാനം ആശ്വാസകരമായ പരിഹാരമുണ്ടാക്കും.
ഹൃദ്രോഗികള്‍ക്കും രക്തസമ്മര്‍ദമുള്ളവര്‍ക്കും നോമ്പ് ഫലവത്തായ ഒരു ചിട്ടയാണ്. പ്രമേഹരോഗികള്‍ക്ക് ശരീരത്തിലുള്ള ഗ്ളൂക്കോസ് നിയന്ത്രിക്കാന്‍ വ്രതംകൊണ്ട് സാധിക്കും. നബി പറയുന്നു: ‘നിങ്ങള്‍ വ്രതമനുഷ്ഠിക്കുക. ആരോഗ്യം നേടാം.’ പ്രകൃതിചികിത്സയില്‍ ഉപവാസം പ്രധാനപ്പെട്ടൊരു ചികിത്സാ രീതിയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ നിരാഹാര വ്രതത്തില്‍ ഭൗതിക താല്‍പര്യങ്ങളാണ് ലക്ഷ്യം. എന്നാല്‍, മതത്തിന്‍െറ ആത്മീയ മുഖമാണ് റമദാന്‍ വ്രതത്തിലുള്ളത്; ഒപ്പം ഭൗതിക നേട്ടങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.