ഖുര്‍ആന്‍ വെല്ലുവിളിക്കുന്നു
text_fieldsവിശുദ്ധ ഖുര്‍ആന്‍ ലോകത്തിനുമുന്നില്‍ അതിശക്തമായ ഒരു വെല്ലുവിളി സമര്‍പ്പിച്ചിട്ടുണ്ട്. ഖുര്‍ആന്‍ ഇറങ്ങിയ ആദ്യ കാലഘട്ടത്തില്‍ തന്നെ നടത്തിയ ഈ വെല്ലുവിളി നേരിടാന്‍ ഇതുവരെ ആര്‍ക്കും സാധ്യമായിട്ടില്ല എന്നതുതന്നെയാണ് ഖുര്‍ആന്‍ ദൈവികമാണെന്നതിന്‍െറ ഏറ്റവും വലിയ തെളിവ്. മക്കയില്‍വെച്ച് നാലു പ്രാവശ്യവും മദീനയില്‍ ഒരു തവണയും ഈ വെല്ലുവിളി ആവര്‍ത്തിക്കപ്പെട്ടു. ഖുര്‍ആന്‍ മുഹമ്മദ് നബി കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന് ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ ഇതുപോലുള്ള ഒരു ഖുര്‍ആന്‍, അല്ളെങ്കില്‍ 10 അധ്യാപനങ്ങള്‍, പോട്ടെ ഒരധ്യായമെങ്കിലും അവര്‍ കൊണ്ടുവരട്ടെ. അല്ലാഹുവൊഴിച്ച് വേറെ ആരെയെങ്കിലും സഹായത്തിന് വിളിക്കാം.
മനുഷ്യരും ജിന്നുകളും ഒന്നിച്ച് അഹോരാത്രം പണിയെടുത്താലും ഇതുപോലെ ഒന്ന് കൊണ്ടുവരുക സാധ്യമല്ല. ഇതാണ് ഖുര്‍ആന്‍ നടത്തിയ വെല്ലുവിളിയുടെ സാരം. അറബി സാഹിത്യത്തറവാട്ടിലെ കാരണവന്മാരുടെ മുന്നില്‍ മാത്രമല്ല, ലോക ജനതക്കുമുന്നിലുമാണ് ഖുര്‍ആന്‍ ഈ വെല്ലുവിളി നടത്തിയിരിക്കുന്നത് എന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ആദ്യമായി അല്ലാഹു സൂറത്തുത്വൂറില്‍ വെല്ലുവിളിക്ക് ഇങ്ങനെ തുടക്കമിട്ടു. ‘അതല്ല, ഈ ഖുര്‍ആന്‍ മുഹമ്മദ് സ്വയം കെട്ടിയുണ്ടാക്കി എന്നാണോ അവര്‍ പറയുന്നത്? എന്നാല്‍, അവര്‍ വിശ്വസിക്കാന്‍ തയാറല്ല എന്നതാണ് വസ്തുത. എങ്കില്‍ പിന്നെ അവര്‍ സത്യമാണ് പറയുന്നതെങ്കില്‍ ഇതുപോലുള്ള വചനം കൊണ്ടുവരട്ടെ’ (വി.ഖു. 52:34). നബിയുടെ ശത്രുക്കള്‍ ഈ വെല്ലുവിളി നേരിടുന്നതിന് പകരം ഭ്രാന്തന്‍, കവി, മന്ത്രവാദി തുടങ്ങിയ തങ്ങളുടെ പഴകിപ്പുളിച്ച ആരോപണങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. അല്ലാഹു പിന്നെയും അവരെ വെല്ലുവിളിച്ചു: ‘ഇത് മുഹമ്മദ് സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നാണോ അവര്‍ ഇപ്പോഴും പറയുന്നത്? എങ്കില്‍ നീ പറഞ്ഞേക്കുക.
നിങ്ങള്‍ സത്യമാണ് പറയുന്നതെങ്കില്‍ ഇതുപോലെ ഒരു പത്തധ്യായമെങ്കിലും നിര്‍മിച്ച് കൊണ്ടുവരുക. അല്ലാഹുവിനെയൊഴിച്ച് എല്ലാ സഹായികളെയും നിങ്ങള്‍ക്ക് വിളിക്കാം. അവരാരും നിങ്ങളുടെ സഹായത്തിനത്തെിയില്ളെങ്കില്‍, നിങ്ങള്‍ മനസ്സിലാക്കണം, ഇത് അല്ലാഹുവിന്‍െറ അറിവു പ്രകാരം അവതരിപ്പിക്കപ്പെട്ടതാണെന്ന്. അവനൊഴിച്ച് സാക്ഷാല്‍ മറ്റൊരു ദൈവവുമില്ല. എന്താ, ഈ യാഥാര്‍ഥ്യത്തിനുമുന്നില്‍ തലകുനിക്കാന്‍ നിങ്ങള്‍ തയാറുണ്ടോ?’ (വി.ഖു. 11:14). മുഹമ്മദിന്‍െറ കാവ്യസമാഹാരം, മുഹമ്മദിന്‍െറ സാഹിത്യോപഹാരം, മുഹമ്മദിന്‍െറ മായാവിഭ്രാന്തികള്‍ തുടങ്ങിയ ശത്രുക്കളുടെ ആരോപണങ്ങള്‍ പിന്നെയും തുടര്‍ന്നപ്പോള്‍ അല്ലാഹു വെല്ലുവിളിയുടെ ബാര്‍ ഒന്നുകൂടി താഴ്ത്തിവെച്ചുകൊടുത്തുകൊണ്ട് പറഞ്ഞു: ‘ഈ ഖുര്‍ആന്‍, അല്ലാഹുവിന്‍െറ ബോധനം കൂടാതെ ആര്‍ക്കും നിര്‍മിച്ചുണ്ടാക്കാന്‍ കഴിയുന്ന ഒന്നല്ല. ഇതിനുമുമ്പുള്ള വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതും ദൈവികവചനങ്ങളുടെ വിശദീകരണവുമാണിത്.
അതില്‍ സംശയത്തിനവകാശമേയില്ല, ഇത് സര്‍വലോക രക്ഷിതാവില്‍നിന്നുള്ളതുതന്നെയാണ്. ഇത് മുഹമ്മദ് കെട്ടിച്ചമച്ചുണ്ടാക്കിയതെന്നാണോ അവരുടെ വാദം? നീ പറഞ്ഞുകൊടുക്കുക. സത്യമാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ ഇതുപോലുള്ള ഒരൊറ്റ അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരൂ. അല്ലാഹുവൊഴികെ സാധ്യമാകുന്ന എല്ലാവരെയും സഹായത്തിന് വിളിച്ചോളൂ. എന്നാല്‍, വാസ്തവമെന്താണന്നോ, അവരുടെ അറിവിന്‍െറ പരിധിയില്‍വരാത്തതും ഇതുവരെ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലാത്തതുമായ കാര്യങ്ങള്‍ അവര്‍ തള്ളിക്കളയുകയാണ് ചെയ്യുന്നത്, ഇങ്ങനെ ഇവര്‍ക്ക് മുമ്പുള്ളവരും നിഷേധിച്ചുകളഞ്ഞിട്ടുണ്ട്. ആ അക്രമികളുടെ പരിണാമം എന്തായിരുന്നുവെന്ന് പഠിച്ചുനോക്കൂ’ (വി.ഖു. 10: 37-39). മുഹമ്മദ് നബിതന്നെ സ്വയം ശ്രമിച്ചാലും ഇതുപോലൊന്ന് കൊണ്ടുവരാന്‍ സാധ്യമല്ളെന്ന് അല്ലാഹു തീര്‍ത്തുപറഞ്ഞു.
‘നാമുദ്ദേശിച്ചാല്‍ നിനക്ക് നല്‍കുന്ന ഈ ബോധനം നിര്‍ത്തലാക്കിക്കളയും. പിന്നെ അത് വീണ്ടെടുക്കാന്‍ നിനക്ക് ഒരു സഹായിയെയും ലഭിക്കുകയില്ല. വാസ്തവത്തില്‍ നിനക്ക് ഈ ബോധനം ലഭിച്ചത് നിന്‍െറ നാഥന്‍െറ അപാരമായ കരുണകൊണ്ടുമാത്രമാണ്. തീര്‍ച്ചയായും നിന്നോടവന്‍ കാണിച്ച ഒൗദാര്യം വളരെ മഹത്തരമാണ്. പറയുക, ഇതുപോലൊരു ഖുര്‍ആന്‍ കൊണ്ടുവരാന്‍ മനുഷ്യനും ജിന്നുകളും ഒരുമിച്ച് ശ്രമിച്ചാലും സാധ്യമല്ല. അവര്‍ പരസ്പരം എത്രതന്നെ സഹായിച്ചാലും ശരി’ (വി.ഖു. 17:88). മദീനയില്‍ വെച്ച് സൂറത്തുല്‍ ബഖറയിലൂടെ മനുഷ്യസമൂഹത്തെ ഒന്നടങ്കം വിളിച്ച് അല്ലാഹു ഈ വെല്ലുവിളി ഒന്നുകൂടി ആവര്‍ത്തിച്ചു. ‘നാം നമ്മുടെ ദാസന് അവതരിപ്പിച്ചുകൊടുത്ത ഈ ഗ്രന്ഥത്തെക്കുറിച്ച് നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ ഇതുപോലുള്ള ഒരധ്യായമെങ്കിലും കൊണ്ടുവരുക.
അല്ലാഹുവെ കൂടാതെ മറ്റെല്ലാവരെയും നിങ്ങള്‍ക്ക് സഹായത്തിന് വിളിക്കാം. നിങ്ങള്‍ സത്യമാണ് പറയുന്നതെങ്കില്‍. നിങ്ങളങ്ങനെ ചെയ്തില്ളെങ്കില്‍, നിങ്ങള്‍ക്കത് സാധ്യമല്ളെന്നു തീര്‍ച്ച. നിഷേധികള്‍ക്കായി ഒരുക്കിവെച്ചിട്ടുള്ള, മനുഷ്യരും കല്ലും വിറകായ ആ നരകത്തെ നിങ്ങള്‍ സൂക്ഷിക്കണം’ (വി.ഖു. 2:24). ഈ വെല്ലുവിളി അതിന്‍െറ എല്ലാ അര്‍ഥത്തിലും ഇന്നും നിലനില്‍ക്കുന്നു. ചരിത്രത്തില്‍ ഇതിനെ നേരിടാന്‍ ചിലരെങ്കിലും ചില ശ്രമങ്ങള്‍ നടത്താതിരുന്നിട്ടില്ല. പക്ഷേ, പേനവെച്ച് കീഴടങ്ങി ഖുര്‍ആനിനുമുന്നില്‍ പരാജയം സമ്മതിക്കാനേ അവര്‍ക്ക് ഭാഗ്യമുണ്ടായിട്ടുള്ളൂ.
സമ്പാദനം: ഫൈസല്‍ മഞ്ചേരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.