വൃക്ക നല്‍കിയതിന് പണം വാങ്ങിയെന്ന ആരോപണം കള്ളം –ലേഖ നമ്പൂതിരി
text_fieldsമാവേലിക്കര: താന്‍ വൃക്ക ദാനംചെയ്ത വ്യക്തിയില്‍നിന്ന് എട്ടുലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണം പച്ചക്കള്ളമാണെന്ന് ലേഖ എം. നമ്പൂതിരി.
സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ കുപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. നട്ടെല്ലുരോഗ ചികിത്സക്കുശേഷം മാവേലിക്കരയിലത്തെിയ ലേഖ ആരോപണങ്ങളെപ്പറ്റി പ്രതികരിക്കുകയായിരുന്നു.
വൃക്ക നല്‍കിയ ശാഫിയില്‍നിന്ന് എട്ടുലക്ഷം രൂപ കൈപ്പറ്റിയിരുന്നെങ്കില്‍ ആദ്യമായി ചെയ്യുന്നത് കാലങ്ങളായി തന്നെ അലട്ടിയിരുന്ന നട്ടെല്ലുരോഗം ചികിത്സിക്കുക എന്നതായിരുന്നു.
2007 മുതല്‍ ശാഫി പല ഘട്ടങ്ങളിലായി തനിക്ക് പണം തന്നിട്ടുണ്ടെന്ന് അദ്ദേഹത്തിന്‍െറ ബന്ധുക്കളെന്നുപറയുന്ന പലരും ആരോപിക്കുന്നു. 2009ല്‍ അവിചാരിതമായി കൈയില്‍പെട്ട ഒരു പത്രത്തിന്‍െറ താളില്‍ എ പോസറ്റീവ് വൃക്ക ആവശ്യമുണ്ടെന്നുകണ്ട് താന്‍ അന്നാണ് ശാഫിയെ ആദ്യമായി ഫോണില്‍ ബന്ധപ്പെടുന്നത്. അതിനുശേഷം ശാഫിക്കൊപ്പം മംഗലാപുരം, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വൃക്കമാറ്റിവെക്കാന്‍ പോയിട്ടുണ്ടെങ്കിലും ശസ്ത്രക്രിയ നടന്നിരുന്നില്ല. 2012ല്‍ എറണാകുളത്തെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് മുമ്പും ശേഷവും ശാഫിയില്‍നിന്ന് ഇപ്പറയുന്ന തുക കൈപ്പറ്റിയിട്ടില്ല. എന്നാല്‍, യാത്രച്ചെലവുകളും ചികിത്സാചെലവുകളും മറ്റും ശാഫിയുടെ കുടുംബമാണ് വഹിച്ചത്- ലേഖ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.