മുല്ലപ്പെരിയാര്‍ 152 അടിയാക്കാനുള്ള തമിഴ്നാടിന്‍െറ ആവശ്യം അംഗീകരിക്കില്ല –മന്ത്രി
text_fieldsതിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന തമിഴ്നാടിന്‍െറ ആവശ്യം കേരളത്തിന് അംഗീകരിക്കാനാവില്ളെന്ന് മന്ത്രി മാത്യു ടി. തോമസ്. ഇതുസംബന്ധിച്ച് സംസ്ഥാനത്തിന് നിലപാട് മാറ്റേണ്ട ആവശ്യവുമില്ല.
പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പെട്ടെന്ന് പ്രതികരണത്തിന്‍െറ ആവശ്യവും ഉദിക്കുന്നില്ല. നദീജല സംയോജനവുമായി ബന്ധപ്പെട്ട് കേരളത്തിന് വ്യക്തമായ നിലപാടുണ്ട്. നദീജല സംയോജനം കേരളത്തിന് ദോഷകരമാണ്. വിശേഷിച്ചും പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതി കുട്ടനാട് അടക്കമുള്ള മേഖലകളെ ഊഷരഭൂമിയാക്കും.
ഇതുസംബന്ധിച്ച എല്ലാ യോഗങ്ങളിലും മുന്‍ സര്‍ക്കാറിന്‍െറ കാലത്തും ഇപ്പോഴും ഒരേ നിലപാടാണ് സംസ്ഥാനം സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര പദ്ധതിയാണെങ്കിലും സംസ്ഥാന സര്‍ക്കാറിന്‍െറ അനുമതിയില്ലാതെ നടപ്പാക്കാനാവില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.