ആരോഗ്യ സര്‍വകലാശാല: വ്യവസ്ഥ പാലിക്കാതെ മെഡിക്കല്‍ കോളജുകള്‍ക്ക് സ്ഥിരം അഫിലിയേഷന്‍
text_fieldsതൃശൂര്‍: തൃശൂര്‍: കേരള ആരോഗ്യ സര്‍വകലാശാലയില്‍ 2012-‘13 സാമ്പത്തിക വര്‍ഷം വന്‍ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. ഡോ. കെ. മോഹന്‍ദാസ് വൈസ് ചാന്‍സലറും കൈക്കൂലി വാങ്ങുന്ന ഒളികാമറാ ദൃശ്യത്തിന്‍െറ പേരില്‍ പുറത്തായ ഡോ. ഐപ്പ് വര്‍ഗീസ് രജിസ്ട്രാറുമായിരുന്ന കാലത്ത് നടന്ന വന്‍ ക്രമക്കേടുകളാണ് പുറത്തായത്. വ്യവസ്ഥ പാലിക്കാതെ കോളജുകള്‍ക്ക് സ്ഥിരം അഫിലിയേഷന്‍ നല്‍കിയെന്നും അനര്‍ഹമായി ഫീസിളവ് അനുവദിച്ച് കോടികള്‍ നഷ്ടം വരുത്തിയെന്നും കണ്ടത്തെി. ഓഡിറ്റ് ടീം ആവശ്യപ്പെട്ട പല രേഖകളും സര്‍വകലാശാല നല്‍കിയില്ളെന്നിരിക്കെ, ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ക്രമക്കേടുകള്‍ കണ്ടത്തെിയത്. കഴിഞ്ഞമാസം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ക്കുള്ള മറുപടിയും സ്വീകരിച്ച പരിഹാര നടപടികളും രണ്ടു മാസത്തിനകം നല്‍കണമെന്ന് ഓഡിറ്റ് വിഭാഗം സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യ സര്‍വകലാശാലയില്‍ സ്ഥിരം അഫിലിയേഷന് ആറുവര്‍ഷമെങ്കിലും അഫിലിയേറ്റഡ് കോളജായി പ്രവര്‍ത്തിക്കണമെന്നാണ് വ്യവസ്ഥ. 2010ലാണ് സര്‍വകലാശാല തുടങ്ങിയത്. 2010-‘11 അധ്യയനവര്‍ഷം മുതലാണ് അഫിലിയേഷന്‍ നല്‍കിത്തുടങ്ങിയത്. സ്വാഭാവികമായും ഓഡിറ്റ് വര്‍ഷം ഒരു കോളജിനും സ്ഥിരം അഫിലിയേഷന്‍ ഉണ്ടാവരുത്. എന്നാല്‍, ചോറ്റാനിക്കര പടിയാര്‍ ഹോമിയോ മെഡിക്കല്‍ കോളജിനും കോലഞ്ചേരി മലങ്കര മെഡിക്കല്‍ കോളജിനും സ്ഥിരം അഫിലിയേഷന്‍ ലഭിച്ചതായാണ് കണ്ടത്തെിയത്. സ്ഥിരം അഫിലിയേഷനുള്ള സ്റ്റാറ്റ്യൂട്ട്പോലും പുറപ്പെടുവിക്കാതെ എങ്ങനെ നല്‍കിയെന്ന് സര്‍വകലാശാലയോട് അന്വേഷിച്ചെങ്കിലും മറുപടി ഉണ്ടായില്ളെന്നും റിപ്പോര്‍ട്ടിലുണ്ട്.
അഫിലിയേഷനും അനുബന്ധ സേവനങ്ങള്‍ക്കും നിശ്ചയിച്ച ഫീസ് അനധികൃതമായി ഇളവുചെയ്തതിലൂടെ 2012-‘13 സാമ്പത്തിക വര്‍ഷം സര്‍വകലാശാലക്ക് ഒരുകോടിയിലധികം നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നഴ്സിങ് കോളജുകളില്‍നിന്ന് 95,50,000 രൂപയും ഫാര്‍മസി കോളജുകളില്‍നിന്ന് 13,80,000 രൂപയുമാണ് നഷ്ടപ്പെട്ടത്. സര്‍വകലാശാലയുടെ ആദ്യകാല പ്രവര്‍ത്തനത്തിന് ഫണ്ടിന്‍െറ ആവശ്യമുണ്ടായിരിക്കെ നഷ്ടപ്പെടുത്തിയ തുക അതിന് ഉത്തരവാദികളായ ഓഫിസര്‍മാരില്‍നിന്ന് ഈടാക്കണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
അഫിലിയേറ്റഡ് കോളജുകള്‍ അഫിലിയേഷന്‍ തുടര്‍ച്ചാ ഫീസും വാര്‍ഷിക അഡ്മിനിസ്ട്രേഷന്‍ ഫീസും അടക്കാന്‍ സമയം നിശ്ചയിച്ചിട്ടുണ്ട്. വൈകി അടക്കുന്ന സ്ഥാപനങ്ങള്‍ 25 ശതമാനം പിഴ നല്‍കണം. അത് ഈടാക്കാതെ ഓഡിറ്റ് വര്‍ഷത്തില്‍ ഒരുകോടിയിലധികം നഷ്ടപ്പെടുത്തിയെന്നും ഈ തുക ഈടാക്കി അറിയിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
പുതിയ കോഴ്സുകള്‍ അനുവദിക്കാനും നിലവിലുള്ള കോഴ്സുകളിലെ സീറ്റ് വര്‍ധിപ്പിക്കാനും അഫിലിയേറ്റഡ് കോളജുകള്‍ക്ക് വന്‍ ഫീസിളവ് നല്‍കിയതായും കണ്ടത്തെി. ഇക്കാര്യം അന്വേഷിച്ചെങ്കിലും മറുപടി നല്‍കിയില്ളെന്നും 4.72 കോടിയോളം ഇത്തരത്തില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇത്രയും തുക ഉത്തരവാദികളായ സ്റ്റാറ്റ്യൂട്ടറി ഓഫിസര്‍മാരില്‍നിന്ന് തുല്യമായി ഈടാക്കണമെന്നാണ് ശിപാര്‍ശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.