വ്രതത്തിലും തളരാതെ വലിയങ്ങാടിയിലെ തൊഴിലാളികള്‍
text_fieldsകോഴിക്കോട്: നട്ടുച്ച സമയം. വലിയങ്ങാടിയിലെ ചരക്കുനീക്കങ്ങള്‍ക്ക് യാതൊരു ക്ഷീണവുമില്ല. ട്രോളികള്‍ നീങ്ങുന്നു. ലോറികളില്‍നിന്ന് ചരക്കുകള്‍ തലകള്‍ മാറിക്കൊണ്ടിരിക്കുന്നു. ബുധനാഴ്ച ഉച്ചക്ക് ജൂണ്‍ മാസത്തിന്‍െറ പ്രതീതി ഒട്ടുമില്ല. പൊരിവെയില്‍തന്നെ. തൊഴിലാളികളില്‍ ഭൂരിപക്ഷവും നോമ്പുകാര്‍. ജീവിതഭാരം കുറക്കാന്‍ അമിതഭാരം വഹിക്കുന്ന തൊഴിലാളികള്‍. ട്രോളിക്കാര്‍, അട്ടിമറിക്കാര്‍, മൂപ്പന്‍ കമ്മാലിസ് തുടങ്ങി നിരവധിപേര്‍.
റമദാനിലും വലിയങ്ങാടിയിലെ ജോലികള്‍ക്ക് വലിയ വ്യത്യാസമൊന്നുമില്ല. സമയക്രമത്തില്‍ ചെറിയൊരു വ്യത്യാസമൊഴിച്ചാല്‍ ബാക്കിയെല്ലാം പഴയപടി. സാധാരണ ആറുമണിക്ക് നിര്‍ത്തുന്ന ജോലികള്‍ കുറച്ച് മുമ്പ് അവസാനിപ്പിക്കുമെന്നുമാത്രം. പകുതിയിലധികം ജോലിക്കാരും നഗരത്തിന്‍െറ സമീപപ്രദേശങ്ങളിലായതിനാല്‍ നോമ്പുതുറക്കാന്‍ വീടുപിടിക്കും. ബാക്കിയുള്ളവര്‍ സമീപത്തെ പള്ളികളില്‍നിന്ന് നോമ്പുതുറക്കുമെന്ന് വലിയങ്ങാടിയിലെ പഴയ മൂപ്പന്‍ കമ്മാലിയായിരുന്ന ഹനീഫ പറയുന്നു.
ലോറികളിലും മറ്റും ചരക്കുമായത്തെുന്നവരും പള്ളികളെ ആശ്രയിക്കും. സമീപത്തെ പള്ളികളിലെല്ലാം നോമ്പുതുറക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഖലീഫ പള്ളി, മൂന്നാക്കര പള്ളി, പുഴവക്കത്തെ പള്ളി എന്നിവിടങ്ങളിലാണ് തൊഴിലാളികള്‍ കൂടുതലും നോമ്പുതുറക്കത്തെുന്നത്. നോമ്പിന്‍െറ ക്ഷീണം എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ശരീരത്തിന് ക്ഷീണമുണ്ടെങ്കിലും തൊഴിലില്‍ ക്ഷീണം കാണിക്കാറില്ളെന്നാണ് തൊഴിലാളികളുടെ മറുപടി.
ദിവസവും നൂറിലധികം ചാക്കുകള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ട് ഇവര്‍. കഴിഞ്ഞതവണ തൊഴിലാളികള്‍ ഒരുമിച്ച് നോമ്പുതുറ സംഘടിപ്പിച്ചിരുന്നു.
ഇത്തവണയും നോമ്പ് അവസാനിക്കുന്ന സമയത്ത് നോമ്പുതുറ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വലിയങ്ങാടിയിലെ മറ്റൊരു തൊഴിലാളിയായ മമ്മദ്ക്ക പറയുന്നു. 350ലധികംപേര്‍ വലിയങ്ങാടിയില്‍ ജോലി ചെയ്യുന്നുണ്ട്. ഭൂരിപക്ഷംപേരും നോമ്പെടുത്താണ് ജോലി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.