വിശ്വാസി സമൂഹത്തിന് വിജ്ഞാനം പകര്‍ന്ന് വിദ്യാര്‍ഥികള്‍
text_fieldsആലപ്പുഴ: വിശുദ്ധ റമദാനില്‍ വിശ്വാസിസമൂഹത്തിന് വിജ്ഞാനം പകര്‍ന്ന് മലപ്പുറം ചെമ്മാട് ദാറുല്‍ഹുദാ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളത്തെി. ഗൃഹസന്ദര്‍ശനം, സര്‍വേ, പഠനക്ളാസുകള്‍, കവലകളില്‍ സംഗമിക്കുന്നവരോട് പ്രബോധനം ചെയ്യല്‍ എന്നിവയാണ് ഇവരുടെ ലക്ഷ്യം. പിരിവുകളോ മറ്റു സാമ്പത്തിക സമാഹരണമോ നടത്താതെ പുണ്യമാസത്തില്‍ ജനങ്ങള്‍ക്ക് സന്ദേശം നല്‍കുക എന്ന ദൗത്യവുമായാണ് അരീക്കോട് സ്വദേശിയായ അബൂബക്കര്‍ സിദ്ദീഖിന്‍െറ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘം ആലപ്പുഴയില്‍ എത്തിയത്. പാലക്കാട്ടുകാരായ ഹാഫിസ് മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ജാബിര്‍, മലപ്പുറത്തുകാരായ മുഹമ്മദ് അനസ്, മുഹമ്മദ് ഷഫീഖ്, സല്‍മാന്‍ മാജിദ്, ആസിം സഈദ്, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മുനവ്വര്‍, ഉനൈസ് എന്നിവരാണ് സംഘത്തിലുള്ളത്.
ദാറുല്‍ഹുദായിലെ വിദ്യാര്‍ഥി സംഘടനയായ അല്‍ഹുദാ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍െറ കീഴിലുള്ള ഇസ്ലാമിക് ഇന്‍ഫര്‍മേഷന്‍ സെല്ലിന്‍െറ പ്രവര്‍ത്തകരാണ് ആലപ്പുഴയിലുള്ളത്. തുമ്പോളി, പവര്‍ഹൗസ്, ദറസ് മസ്ജിദ് പരിസരം, വലിയമരം, പുത്തന്‍പള്ളി, ആലിശേരി, സക്കരിയബസാര്‍ തുടങ്ങി നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇതിനോടകം സംഘം സന്ദര്‍ശനവുമായി എത്തി. ഓരോ മേഖലയിലും എത്തുന്ന കുട്ടികള്‍ക്ക് സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷനാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആലപ്പുഴയില്‍ മേഖലാ പ്രസിഡന്‍റ് പി.ജെ. അഷ്റഫ് ലബ്ബാ ദാരിമിയും സെക്രട്ടറി ഷാഫി റഹ്മത്തുല്ലാഹിയും കുട്ടികള്‍ക്ക് നിര്‍ദേശവും വഴികാട്ടിയുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.