Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിഷ വധക്കേസിന്‍റെ...

ജിഷ വധക്കേസിന്‍റെ നാൾവഴികൾ

text_fields
bookmark_border
ജിഷ വധക്കേസിന്‍റെ നാൾവഴികൾ
cancel
ഏപ്രില്‍ 28: പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടി ഇരിങ്ങോള്‍ പെരിയാര്‍വാലി കനാല്‍ ബണ്ടിലെ കുറ്റിക്കാട്ട് വീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷയെ മരിച്ചനിലയില്‍ കണ്ടത്തെുന്നു. കുറുപ്പംപടി സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങുന്നു.
ഏപ്രില്‍ 29: മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക്. കൊലപാതക വകുപ്പു മാത്രം ചേര്‍ത്ത് കുറുപ്പംപടി സി.ഐ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ശരീരത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകളും വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളങ്ങളും ഫോറന്‍സിക് പരിശോധനക്ക്. രാത്രിയോടെ പൊതുശ്മശാനത്തില്‍ ദഹിപ്പിക്കുന്നു.
മേയ് 1: ജിഷയുടെ വീട് സന്ദര്‍ശിച്ച് ഒരുസംഘം ലോ കോളജ് സഹപാഠികള്‍ ഞെട്ടിക്കുന്ന കൊലപാതകവിവരം സാമൂഹികമാധ്യമങ്ങള്‍ വഴി പൊതുചര്‍ച്ചക്ക് വെക്കുന്നു. വൈകുന്നേരത്തോടെ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുന്നു.
മേയ് 2: പ്രതിയുടേതെന്ന് സംശയിക്കാവുന്ന ഒരു ജോഡി കറുത്ത പ്ളാസ്റ്റിക് ചെരിപ്പ് പൊലീസിന് ലഭിച്ചു. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ പെരുമ്പാവൂരിലത്തെുന്നു. വന്‍ ജനകീയ പ്രതിഷേധവും രൂപപ്പെടുന്നു.
മേയ് 3: ജിഷയുടെ ദേഹത്ത് 38 മുറിവുണ്ടെന്നും ലൈംഗികപീഡനം നടന്നെന്നും മൃതശരീരം കുത്തിനശിപ്പിച്ചെന്നുമുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പ്രതികളെക്കുറിച്ച് സൂചനയില്ല, നാലുപേരെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുക്കുന്നു.
മേയ് 5: അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പിയെ മാറ്റി. അന്വേഷണസംഘം വിപുലീകരിക്കുന്നു. കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗഹലോട്ട്, ദേശീയ വനിതാ കമീഷന്‍ അംഗം ലളിത കുമാരമംഗലം തുടങ്ങിയവര്‍ പെരുമ്പാവൂരില്‍. ഡി.ജി.പി ടി.പി. സെന്‍കുമാറും ഇന്‍റലിജന്‍സ് മേധാവി ഹേമചന്ദ്രനും സ്ഥലത്തത്തെി അന്വേഷണപുരോഗതി വിലയിരുത്തുന്നു.
മേയ് 6: കൊല നടന്ന ദിവസം വൈകുന്നേരം ആറുമണിയോടെ മഞ്ഞഷര്‍ട്ട് ധരിച്ചയാള്‍ ജിഷയുടെ വീട്ടില്‍നിന്ന് ഇറങ്ങി കനാല്‍ വഴി പോകുന്നത് കണ്ടതായി അയല്‍വാസി സ്ത്രീയുടെ മൊഴി.
മേയ് 10: ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിനും നീക്കം.
മേയ് 12: ശരീരത്തിലേറ്റ കടിയുടെ അടിസ്ഥാനത്തില്‍ മുന്‍നിരയിലെ പല്ലുകളില്‍ വിടവുള്ള ആളുകളെക്കുറിച്ച് അന്വേഷണം തുടങ്ങുന്നു.
മേയ് 15:
പ്രതിയുടേതെന്ന് സംശയിക്കുന്ന ഡി.എന്‍.എ സാമ്പിള്‍ തിരിച്ചറിഞ്ഞു. ഇത് കണ്ടത്തെിയത് ജിഷയുടെ ചുരിദാറില്‍ പറ്റിയ ഉമിനീരിന്‍െറ ചെറിയൊരംശത്തില്‍നിന്ന്.
മേയ് 27: ദക്ഷിണമേഖലാ എ.ഡി.ജി.പി ബി. സന്ധ്യയുടെ മേല്‍നോട്ടത്തിലുള്ള പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് എസ്.പി പി.എന്‍. ഉണ്ണിരാജന്‍ എറണാകുളം റൂറല്‍ എസ്.പിയായി. അതുവരെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ എറണാകുളം റൂറല്‍ എസ്.പി യതീഷ്ചന്ദ്ര, പെരുമ്പാവൂര്‍ ഡിവൈ.എസ്.പി എന്നിവരെ മാറ്റി.
ജൂണ്‍ 3: പുതിയ അന്വേഷണസംഘം കൊലയാളിയുടെ പുതിയ രേഖാചിത്രം തയാറാക്കി.
ജൂണ്‍ 5: ലോക്നാഥ് ബഹ്റ ജിഷയുടെ വീട്ടില്‍, കേസന്വേഷണം മാജിക്കല്ളെന്ന് ഡി.ജി.പി
ജൂണ്‍ 15: വീടിന്‍െറ പരിസരത്തുനിന്ന് ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടത്തെിയെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടത്തെല്‍.
ജൂണ്‍ 16: കൊലയാളി അമീറുല്‍ ഇസ്ലാം പൊലീസ് പിടിയില്‍. ഡി.എന്‍.എ പരിശോധനയിലും ഇയാള്‍തന്നെ പ്രതിയെന്ന് ഉറപ്പിച്ചു. ആലുവയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jisha murder
Next Story