ലഹരി ഉപയോഗം തടയാന്‍ വിദ്യാലയങ്ങളില്‍ പരാതിപ്പെട്ടി സ്ഥാപിക്കും –ഋഷിരാജ്സിങ്
text_fieldsപത്തനംതിട്ട: സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗം തടയുന്നതിന് വിവരം ശേഖരിക്കാന്‍ സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും എക്സൈസ് വകുപ്പ് പരാതിപ്പെട്ടി സ്ഥാപിക്കുമെന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ്സിങ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഓഫിസില്‍ ജനപ്രതിനിധികളുമായും സാമൂഹിക പ്രവര്‍ത്തകരുമായും സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. രക്ഷിതാക്കള്‍ ജാഗ്രത പാലിച്ചാല്‍ കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് തടയാനാകും. ലഹരി ഉല്‍പന്നങ്ങളുടെ വില്‍പനയും ഉപയോഗവും സംബന്ധിച്ച് വിവരം നല്‍കാന്‍ ജനം താല്‍പര്യം കാണിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് ലഹരി വസ്തുക്കള്‍ കേരളത്തിലത്തെുന്നുണ്ട്. ചെക് പോസ്റ്റുകളില്‍ എല്ലാ വാഹനവും പരിശോധിക്കുന്നതിന് എക്സൈസ് വിഭാഗത്തിന് ഇപ്പോള്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. സംസ്ഥാനത്തെ ചെക്പോസ്റ്റുകളില്‍ വാഹന പരിശോധനക്ക് സ്കാനിങ്-എക്സ്റേ മെഷീനും അനുബന്ധ ഉപകരണങ്ങളും വാങ്ങും. പത്തനംതിട്ടയില്‍ ലഹരി വില്‍പനയും വ്യാജവാറ്റും തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലഹരി വില്‍പന സംബന്ധിച്ച വിവരം തന്‍െറ 9447178000 നമ്പറില്‍ നേരിട്ടറിയിക്കാമെന്ന് കമീഷണര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.