മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രിയെ ആശങ്ക അറിയിക്കണം –സമര സമിതി
text_fieldsകട്ടപ്പന: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്ന തമിഴ്നാടിന്‍െറ ആവശ്യത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ആശങ്കയറിയിക്കണമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജയലളിതയുടെ ആവശ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം. 25ന് വൈകീട്ട് നാലിന് ഉപ്പുതറയില്‍ വിപുല കണ്‍വെന്‍ഷന്‍ വിളിക്കും. എം.പി, എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രക്ഷോഭം ശക്തമാക്കുന്നതടക്കം തുടര്‍പ്രവര്‍ത്തനങ്ങള്‍ കണ്‍വെന്‍ഷനില്‍ തീരുമാനിക്കും. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.