അരിവില നിയന്ത്രണത്തിന് മില്‍ ഉടമകളുടെ യോഗം വിളിക്കും –മന്ത്രി
text_fieldsതിരുവനന്തപുരം: അവശ്യസാധനങ്ങള്‍ ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ നിലവിലുള്ള വിതരണശൃംഖലകള്‍ക്കുപുറമേ റമദാന്‍ ചന്തകളും ഒരുക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. അരി മൊത്തകച്ചവടക്കാരുടെ യോഗം വിളിച്ചപ്പോള്‍ പൊതുവിപണിയിലെ അരിവില ഒരുശതമാനം കുറക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കി. കൂടാതെ സംസ്ഥാനത്തെ അരിമില്‍ ഉടമകളുടെയും ആന്ധ്രയിലെ അരിമില്‍ ഉടമകളുടെയും യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. 20 ദിവസം മുമ്പ് അധികാരത്തിലത്തെിയ പുതിയ ഗവണ്‍മെന്‍റിനെതിരെ വിലക്കയറ്റത്തിന്‍െറ പേര് പറഞ്ഞ് നടത്തുന്ന രാഷ്ട്രീയപ്രേരിത സമരങ്ങള്‍ അപലപനീയമാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷം കേരളം ഭരിച്ച് ഖജനാവ് കാലിയാക്കി ഇറങ്ങിപ്പോയ യു.ഡി.എഫ് സര്‍ക്കാറിന്‍െറ നയവൈകല്യങ്ങളും കൊടിയ അഴിമതിയും മൂലമാണ് സംസ്ഥാനത്തിന്‍െറ പൊതുവിതരണ സമ്പ്രദായത്തില്‍ താളപ്പിഴവുകള്‍ സംഭവിച്ചത്.
ആദ്യ മന്ത്രിസഭായോഗത്തില്‍തന്നെ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് വിപണി ഇടപെടലിനായി സിവില്‍ സപൈ്ളസ് കോര്‍പറേഷന് അധികമായി 80 കോടി രൂപ അനുവദിച്ചു.
ഓണക്കാലത്ത് അരിയുടെയും ഗോതമ്പിന്‍െറയും അധിക ആവശ്യകത മുന്‍നിര്‍ത്തി അഡ്ഹോക് അലോട്ട്മെന്‍റിനായി കേന്ദ്രത്തിന് കത്ത് നല്‍കി. തുടര്‍ന്ന് ജൂണ്‍ ഏഴിന് അഡ്ഹോക് അലോട്ട്മെന്‍റ് അനുവദിച്ച് കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തില്‍ നിന്ന് ഉത്തരവ് ലഭിച്ചു. സപൈ്ളകോ വിതരണം ചെയ്യുന്ന ഒരു ഉല്‍പന്നത്തിന്‍െറയും വില വര്‍ധിപ്പിച്ചിട്ടില്ളെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.