Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിഷ വധം: കണ്ടെടുത്ത...

ജിഷ വധം: കണ്ടെടുത്ത കത്തി തിരിച്ചറിയുന്നതില്‍ ആദ്യ സംഘത്തിന് പിഴച്ചു

text_fields
bookmark_border
ജിഷ വധം: കണ്ടെടുത്ത കത്തി തിരിച്ചറിയുന്നതില്‍ ആദ്യ സംഘത്തിന് പിഴച്ചു
cancel

കൊച്ചി: ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞെന്ന് പ്രതി അമീറുല്‍ ഇസ്ലാമിന്‍െറ മൊഴി. ഇത് ആദ്യത്തെ അന്വേഷണസംഘം കണ്ടെടുത്തിരുന്നു. പക്ഷേ, അത് കൊലക്കുപയോഗിച്ച ആയുധമാണെന്ന് തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെട്ടു. നിര്‍മാണത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന ചെരിപ്പ് കണ്ടത്തെിയതാണ് ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് അന്വേഷണത്തെ എത്തിച്ചത്. എന്നാല്‍, എങ്ങനെ കൊലചെയ്തുവെന്നതും ആയുധം എന്തുചെയ്തുവെന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്ക് പ്രതി പരസ്പരവിരുദ്ധമായ മൊഴി നല്‍കിയത് അന്വേഷണസംഘത്തെ ആദ്യം കുഴക്കിയിരുന്നു. ഒടുവില്‍ അയാള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുകയായിരുന്നു.  

സംഭവദിവസം ജിഷയുടെ അലറിക്കരച്ചില്‍ അയല്‍വാസികള്‍ കേട്ടിരുന്നു. പിന്നീട് മഞ്ഞ ടീഷര്‍ട്ടും ജീന്‍സും ധരിച്ച യുവാവ് കനാലിറങ്ങി പോകുന്നതും അയല്‍വാസികള്‍ കണ്ടിരുന്നു. കനാല്‍ ബണ്ട് പുറമ്പോക്കിലെ വീട്ടില്‍ ആ സമയം അമ്മയുണ്ടായിരുന്നില്ല.
അമ്മ രാജേശ്വരി രാത്രി ഏഴോടെ തിരിച്ചത്തെിയപ്പോള്‍ മുന്‍വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലില്‍ മുട്ടി പലതവണ വിളിച്ചിട്ടും പ്രതികരണമുണ്ടാകാതിരുന്നതിനത്തെുടര്‍ന്ന് അയല്‍വാസിയുടെ വീട്ടുമുറ്റത്തത്തെി കരഞ്ഞ് സഹായം തേടി. രാത്രി 8.30ഓടെ അയല്‍വാസിയാണ് പൊലീസിനെ അറിയിച്ചത്.

സ്ഥലത്തത്തെിയ കുറുപ്പംപടി എസ്.ഐ പിന്‍വാതില്‍ വഴി വീട്ടില്‍ കടന്നപ്പോഴാണ് ക്രൂരമായി ജിഷയെ കൊല ചെയ്തതായി മനസ്സിലായത്. എസ്.ഐ നല്‍കിയ വിവരമനുസരിച്ച് പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയും പിന്നീട് ആലുവ റൂറല്‍ എസ്.പിയും സ്ഥലത്തത്തെി. രാത്രിയായതിനാല്‍ അന്ന് കൂടുതല്‍ തെളിവെടുപ്പ് നടത്താനായില്ളെന്നായിരുന്നു പൊലീസ് ഭാഷ്യം. ഏപ്രില്‍ 29ന് ഉച്ചയോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം അന്ന് രാത്രിതന്നെ നഗരസഭയുടെ പൊതുശ്മശാനത്തില്‍ ദഹിപ്പിക്കുകയായിരുന്നു.

ഈ നടപടി വന്‍ വിവാദത്തിലാണ് കലാശിച്ചത്. വീണ്ടും പോസ്റ്റ്മോര്‍ട്ടം വേണ്ടതില്ലാത്തവിധം മുഴുവന്‍ തെളിവുകളും ശേഖരിച്ചതിനാലാണ് ദഹിപ്പിക്കാന്‍ മുന്‍കൈയെടുത്തതെന്നായിരുന്നു പൊലീസ് ന്യായീകരണം. തലക്ക് അടിയേറ്റ് യുവതി മരിച്ചെന്നായിരുന്നു പൊലീസ് ആദ്യം പുറത്തുവിട്ടത്. 30ന് ലോ കോളജിലെ സഹപാഠികള്‍ സ്ഥലത്തത്തെിയപ്പോഴാണ് സംഭവത്തിന്‍െറ ഭീകരത മനസ്സിലായത്.
തുടക്കത്തില്‍തന്നെ പൊലീസ് വരുത്തിയത് വന്‍ വീഴ്ചയായിരുന്നു. ആദ്യ അന്വേഷണത്തിന് വേണ്ടത്ര പൊലീസിനെ നിയോഗിച്ചില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലും മറ്റും ചൂടോടെ തിരച്ചില്‍ നടത്തിയില്ല. പ്രതിഷേധം ശക്തമായപ്പോള്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയെ അന്വേഷണച്ചുമതലയില്‍നിന്ന് മാറ്റി. തുടര്‍ന്ന് എ.ഡി.ജി.പി കെ. പത്മകുമാറിന്‍െറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചപ്പോഴേക്കും ഒട്ടേറെ തെളിവുകള്‍ നഷ്ടമായിരുന്നു.

ഇതിനിടെ, ജിഷയുടെ മുതുകില്‍ കടിയേറ്റിട്ടുണ്ടെന്ന് വ്യക്തമായി. ഫോറന്‍സിക് വിദഗ്ധയാണ് ഇത് കണ്ടത്തെിയതെന്ന് പൊലീസും തങ്ങളാണെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജന്മാരും അവകാശപ്പെടുകയും ചെയ്തു. ഈ വിവരത്തത്തെുടര്‍ന്ന് ചുരിദാറിന്‍െറ ടോപ്പില്‍ പതിഞ്ഞ ഉമിനീരില്‍നിന്ന് പ്രതിയുടെ ഡി.എന്‍.എ വേര്‍തിരിച്ചു. ഇത് നിര്‍ണായക തെളിവായി. പ്രതി പുരുഷനാണെന്നും അതോടെ വ്യക്തമായി.
ഉദ്യോഗസ്ഥരടക്കം 300ഓളം വരുന്ന പൊലീസ് സംഘം തലങ്ങും വിലങ്ങും അന്വേഷിച്ചു. അയല്‍വാസികളായ നിരവധി പേരുടെ ഉമിനീര്‍ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കി. 40ഓളം പേരുടെ രക്തസാമ്പിളും പരിശോധിച്ചു. അയല്‍വാസികള്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് ആദ്യം രേഖാചിത്രം തയാറാക്കിയിരുന്നു. അതിന് പ്രതിയുമായി സാമ്യമുണ്ടായില്ല. എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘം നടത്തിയ ശ്രമങ്ങളാണ് വിജയകരമായി സമാപിച്ചത്.

നേരത്തേ ചോദ്യംചെയ്തവരെ ആവര്‍ത്തിച്ച് ചോദ്യംചെയ്യല്‍ ഉള്‍പ്പെടെ നടന്ന വഴിയിലൂടെ വീണ്ടും നടന്നു. അയല്‍വാസികളെ വീണ്ടും ചോദ്യംചെയ്തതില്‍നിന്ന് പുതിയ രേഖാചിത്രവും തയാറാക്കി. ആശുപത്രികള്‍, കലാലയങ്ങള്‍, പെരുമ്പാവൂരിലെ മൊബൈല്‍ കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ചെരിപ്പുകടകള്‍ തുടങ്ങി എല്ലായിടത്തും അരിച്ചുപെറുക്കി. ഇതിനിടെ, വീടിനടുത്തുനിന്ന് ലഭിച്ച ചെരിപ്പില്‍ രക്തക്കറ കണ്ടത്തെുകയും അത് ജിഷയുടേതാണെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.

പരിശോധിച്ചത് 20 ലക്ഷത്തിലധികം ഫോണ്‍വിളികള്‍, അയ്യായിരത്തിലേറെ ആളുകളുടെ വിരലടയാളം

കൊച്ചി:അറിയിച്ചു. പ്രതിയെ പിടികൂടാന്‍ നൂറിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ രാപകല്‍ ഭേദമന്യേ അന്വേഷണം നടത്തി.
 ശാസ്ത്രീയ തെളിവുകള്‍ പരിശോധിക്കുകയും 1500ലധികം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. അയ്യായിരത്തിലേറെ ആളുകളുടെ വിരലടയാളം പരിശോധിച്ചു. 20 ലക്ഷത്തിലധികം ഫോണ്‍വിളികള്‍ പരിശോധിച്ചു. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി ആശുപത്രികളില്‍ പരിക്കുപറ്റി ചികിത്സ തേടിയവരെ അന്വേഷിച്ചു. പശ്ചിമബംഗാള്‍, ഒഡിഷ, അസം, ഛത്തിസ്ഗഢ്, ബിഹാര്‍, തമിഴ്നാട് സംസ്ഥാനങ്ങളില്‍ പ്രത്യേക സംഘത്തെ അയച്ച് അന്വേഷണം നടത്തി.  സംഭവസ്ഥലത്ത് കനാലില്‍ കാണപ്പെട്ട ചെരിപ്പില്‍നിന്ന് ലഭ്യമായ രക്തം ജിഷയുടെതാണെന്ന് തിരിച്ചറിഞ്ഞു. ജിഷയുടെ മുതുകില്‍ കാണപ്പെട്ട കടിച്ച അടയാളത്തില്‍നിന്ന് ലഭ്യമായ ഉമിനീരും ചെരിപ്പില്‍ കാണപ്പെട്ട രക്തവും വാതിലിന്‍െറ കട്ട്ളയില്‍നിന്ന് കാണപ്പെട്ട രക്തവും ഒരാളുടെതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ കണ്ടത്തെി. തുടര്‍ന്ന്, സംഭവസ്ഥലത്തുനിന്ന് കിട്ടിയ ചെരിപ്പിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ ചെരിപ്പ് ഉപയോഗിക്കുന്നത് അസം സ്വദേശിയായ ഒരാളാണെന്ന് കണ്ടത്തെി. അന്വേഷണത്തില്‍ ജിഷയുടെ വീടിന് സമീപം താമസിച്ചിരുന്ന അസം സ്വദേശിയായ പ്രതി സ്ഥലംവിട്ടതായി കണ്ടത്തെിയെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പാളി

 ഇതര സംസ്ഥാനക്കാരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനാവാത്തത് ജിഷ കേസ് അന്വേഷിച്ച പൊലീസ് സംഘത്തിന് കടുത്ത വെല്ലുവിളിയായെന്ന് ഉന്നത ഉദ്യോഗസ്ഥന്‍. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലത്തെുന്ന ആയിരക്കണക്കിന് പേരെ കുറിച്ച് കൃത്യമായ വിവരമില്ലാത്തത് പല കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലും പൊലീസിന് പ്രയാസമാകുന്നുണ്ടെന്നും ജിഷ കേസ് അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജിഷ കേസ് അന്വേഷണത്തിന്‍െറ തുടക്കത്തില്‍ ഇതര സംസ്ഥാനക്കാരുടെ തെളിവെടുപ്പ് പൊലീസിനെ പരിഹാസ്യമാക്കിയതും കൃത്യമായ ഡാറ്റാബാങ്കില്ലാത്തതിനാലായിരുന്നു. നാമമാത്രമായ കുറ്റവാളികളുടെ പേരില്‍, മാന്യമായി ജോലി ചെയ്ത് ജീവിക്കുന്ന ഇതര സംസ്ഥാന കുടുംബങ്ങളെയും കുറ്റവാളികളായി ചിത്രീകരിക്കുന്ന പ്രവണത തടയാന്‍ ഏകീകൃത തിരിച്ചറിയല്‍ നമ്പറും രജിസ്ട്രേഷനും ആവശ്യമാണ്.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഇതര സംസ്ഥാന തൊഴിലാളി രജിസ്ട്രേഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് നാലുതവണ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ബജറ്റിലും മറുനാടന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പു മുഖേന രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പദ്ധതി ഇപ്പോഴും പ്രാഥമിക കടമ്പപോലും കടന്നിട്ടില്ല. നിലവില്‍ സര്‍ക്കാറിന്‍െറ ഒരു വകുപ്പിനും അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ കൃത്യമായ കണക്കില്ളെന്നും മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും രജിസ്ട്രേഷനായി പ്രത്യേക പദ്ധതി തയാറാക്കുമെന്നുമാണ് പുതിയ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ പ്രതികരിച്ചത്. മാസങ്ങള്‍ക്കകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി അവരെയും തൊഴില്‍ നിയമത്തിന്‍െറ പരിധിയിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാറിന്‍െറ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

അതത് പൊലീസ് സ്റ്റേഷനുകളില്‍ മറുനാടന്‍ തൊഴിലാളികളെകുറിച്ചുള്ള വിശദ വിവരങ്ങളടങ്ങിയ മൈഗ്രന്‍റ് ലേബേഴ്സ് രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന ആഭ്യന്തരവകുപ്പിന്‍െറ നിര്‍ദേശമുണ്ടെങ്കിലും ഇതുവരെ കൃത്യമായ കണക്ക് ശേഖരിക്കാനായിട്ടില്ല. എല്ലാ സ്റ്റേഷനുകളിലും രജിസ്റ്ററുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പ് രേഖപ്പെടുത്തിയ നാമമാത്ര തൊഴിലാളികളുടെ വിവരങ്ങള്‍ മാത്രമാണുള്ളത്.
ആഭ്യന്തര വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ പരിശോധിക്കാനും നിലവിലെ സ്ഥിതി മനസ്സിലാക്കാനും പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥരില്ലാത്തതാണ് കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നതിനുള്ള തടസ്സം. ഇവരെ ജോലിക്കായി കൊണ്ടുവരുന്ന ഏജന്‍റുമാരും കരാറുകാരും വിവരങ്ങള്‍ അറിയിക്കാത്തതും രജിസ്റ്റര്‍ പ്രായോഗികമാക്കാന്‍ കഴിയാത്തതിന് കാരണമാണെന്ന് ജിഷ കേസ് അന്വേഷണ സംഘത്തിലെ പൊലീസുദ്യോഗസ്ഥന്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jisha murder
Next Story