ആറ് യോഗ പ്രകൃതിചികിത്സാ ഗവേഷണകേന്ദ്രങ്ങള്‍ തുടങ്ങും –മന്ത്രി ശ്രീപദ്
text_fieldsകോഴിക്കോട്: രാജ്യത്ത് ആറ് കേന്ദ്രങ്ങളിലായി യോഗ-പ്രകൃതിചികിത്സാ ഗവേഷണകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യെസോ നായ്ക് പറഞ്ഞു.അന്താരാഷ്ട്ര യോഗദിനാഘോഷത്തിന്‍െറയും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ എം.എസ്സി ഹെല്‍ത്ത് ആന്‍ഡ് യോഗ തെറപ്പി കോഴ്സ് പത്താം വാര്‍ഷികത്തിന്‍െറയും ഭാഗമായി കോളജില്‍ ആരംഭിച്ച സപ്തദിന ദേശീയ യോഗ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രഫഷനല്‍ യോഗ പരിശീലകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.
പൊലീസ്, മിലിട്ടറി, പാരാമിലിട്ടറി മേഖലകളില്‍ യോഗപരിശീലനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാഠ്യപദ്ധതികളിലും യോഗയുള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചെന്നൈ ഡോ. നെടുങ്ങാടീസ് ആയുര്‍വേദ സെന്‍റര്‍ ചീഫ് കണ്‍സല്‍ട്ടന്‍റ് ഡോ. നെടുങ്ങാടി ഹരിദാസ് ഗവേഷണ വിനിമയ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. എസ്.എസ്. കൈമള്‍ മുഖ്യപ്രഭാഷണം നടത്തി. യോഗാചാര്യന്‍ പി. ഉണ്ണിരാമന്‍, പി. രമേശന്‍, ടി.ആര്‍. രാമവര്‍മ, ഡോ. ഷര്‍മിള ആനന്ദ്, ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, രത്നകുമാര്‍, ഡോ. ഡി.കെ. ബാബു, പി.വി. കൃഷ്ണകുമാര്‍, സി. ശശിധരന്‍, വിഷ്ണുനാരായണന്‍, കെ.വി. ദേവകുമാര്‍, തനൂജ രാഘവന്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ നടന്ന സെമിനാറില്‍ മധ്യപ്രദേശ് വിന്യസ് യോഗ സെന്‍റര്‍ മാനേജിങ് ട്രസ്റ്റി ഡോ. ലളിതാ ഗൗരവ് പ്രബന്ധമവതരിപ്പിച്ചു. പി.കെ. ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. വെള്ളിയാഴ്ച നടക്കുന്ന സെമിനാറില്‍ ഡോ. ബിജുലോണ, ലളിത ഗൗരവ് എന്നിവര്‍ പ്രബന്ധമവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.