'പട്ടിണി കിടക്കുക, പാടുപെടുക; കണ്ടെത്തും'
text_fieldsനോമ്പുനോറ്റ് പള്ളിമുറ്റത്തിരുന്ന സമയത്ത് അതുവഴി വന്ന എന്‍െറ ഗുരുനാഥന്‍ അപ്പുക്കുട്ടി മാഷ് പറഞ്ഞ തത്ത്വം ഇന്നും വേദവാക്യംപോലെ ഞാന്‍ ഓര്‍മിക്കുന്നു. ‘പട്ടിണി കിടക്കുക, പാടുപെടുക; കണ്ടത്തെും’ എന്നതായിരുന്നു ആ അധ്യാപകന്‍െറ ഉപദേശം. പട്ടിണികിടന്ന് പാടുപെട്ടാല്‍ ദൈവത്തെ കണ്ടത്തെുമെന്ന ഉറച്ചവിശ്വാസമാണ് എനിക്കും ഇന്ന് പുതുതലമുറയോട് പറയാനുള്ളത്. എത്ര ദാരിദ്ര്യമുള്ള കുടുംബത്തിലും റമദാന്‍ പിറന്നാല്‍ സന്തോഷവും ഐശ്വര്യവുമായിരുന്നു. എല്ലാവരും പരസ്പരം സ്നേഹിച്ചും സന്തോഷം പങ്കിട്ടും കഴിഞ്ഞിരുന്നു. ഇന്നത്തെപോലെ നോമ്പിന് വിലകല്‍പിക്കാത്ത ഒരു സമൂഹം അന്നും ഉണ്ടായിരുന്നു. എന്നാല്‍, അത്തരക്കാരെ കണ്ടത്തെി, തറാവീഹ് നമസ്കാരത്തിനുശേഷം ഉദ്ബോധനം നടത്താറുണ്ടായിരുന്നു.
പാവപ്പെട്ടവന്‍െറ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്തെി, അവരെ സന്തോഷിപ്പിക്കാന്‍ അന്ന് റമദാന്‍ കാലത്ത് സാമ്പത്തികമായി സമ്പന്നര്‍ ശ്രമിക്കാറുണ്ടായിരുന്നു. അത് ഇപ്പോഴും ഉണ്ടാവണമെന്നാണ് അഭിപ്രായം. തളിപ്പറമ്പിനടുത്ത പട്ടുവം ഗ്രാമത്തിലെ കാര്‍ഷികരംഗത്ത് അല്‍പം ഭേദപ്പെട്ട കുടുംബമായിരുന്നു കടവത്തെ പീടികയില്‍ എന്ന എന്‍െറ തറവാട്. ധാരാളം നെല്‍കൃഷി നടത്തിയിരുന്നതിനാല്‍, ശേഖരിച്ചുവെച്ച അരിയും നെല്ലും പാവപ്പെട്ടവര്‍ക്ക് സകാത്തായി തന്‍െറ മാതാപിതാക്കള്‍ നല്‍കുക പതിവായിരുന്നു. പണവും ചിലര്‍ക്ക് നല്‍കിയിരുന്നു. ഇക്കാലത്തെപ്പോലെ സ്ത്രീകള്‍ വ്യാപകമായി സകാത്തിനായി വീടുകള്‍ കയറിയിറങ്ങുന്ന പതിവും പഴയകാലത്ത് ഉണ്ടായിരുന്നില്ല. അര്‍ഹതപ്പെട്ടവരെ കണ്ടത്തെി അവരുടെ വീടുകളില്‍ സകാത്ത് എത്തിക്കാനും സാധിച്ചിരുന്നു.
ഈത്തപ്പഴവും പത്തലും കറിയും കഞ്ഞിയുമൊക്കെ നോമ്പുതുറ വിഭവമായി അന്ന് എന്‍െറ വീട്ടില്‍ ലഭിക്കാറുണ്ടെങ്കിലും ചിലയിടങ്ങളിലൊക്കെ പഞ്ചസാര വെള്ളവും കഞ്ഞിയുമായിരുന്നു. എങ്കിലും, എല്ലായിടത്തും സന്തോഷം കളിയാടിയിരുന്നു. സമൂഹ നോമ്പുതുറ ഇന്നത്തെപോലെ വ്യാപകമായിരുന്നില്ളെങ്കിലും സമ്പന്നര്‍ വിഭവങ്ങള്‍ തയാറാക്കി നോമ്പുതുറക്ക് പള്ളികളില്‍ എത്തിച്ചിരുന്നു. ചില വീടുകളിലും വിഭങ്ങള്‍ ഒരുക്കിയും സമൂഹ നോമ്പുതുറ ഒരുക്കിയിരുന്നു. പരസ്പരം സഹായിക്കലാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഇന്ന് സമ്പന്നര്‍ സമ്പന്നരെ മാത്രം വിളിച്ച് നോമ്പുതുറ ഒരുക്കുന്ന സമ്പ്രദായം കണ്ടുവരുന്നു. ഇത് ശരിയല്ല.
(ചിത്താരി കെ.പി. ഹംസ മുസ് ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ട്രഷറര്‍ ആണ്)
തയാറാക്കിയത്: രവിചന്ദ്രന്‍ പുളിമ്പറമ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.