ജിഷ വധം: വിവരങ്ങൾ മറച്ചുവെച്ചവർക്കെതിരെ കേസ്
text_fieldsപെരുമ്പാവൂർ: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുൽ ഇസ്ലാമിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. അമീറിനെ ജോലിക്കെത്തിച്ച കരാറുകാരനും ലോഡ്ജ് ഉടമക്കുമെതിരെയും കേസെടുക്കുമെന്നാണ് സൂചന.
അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടും അമീറുൽ ഇസ്ലാം മുങ്ങിയതിനെക്കുറിച്ച് കരാറുകരാനോ ലോഡ്ജുടമയോ യാതൊരു വിവരങ്ങളും കൈമാറിയില്ല. കരാറുകാരുടെ വിവര ശേഖരണ യോഗത്തിലും ഇയാളെക്കുറിച്ച് ഒന്നും പറഞ്ഞില്ല. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പെരുമ്പാവൂരിൽ നിന്ന് കൊലപാതകത്തിന് ശേഷം കാണാതായ അന്യസംസ്ഥാന തൊഴിലാളികളെെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് കരാറുകാർക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് സമയമായതിനാൽ അസം, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ച് പോയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷവും തിരിച്ചെത്താത്തവരെക്കുറിച്ച് വിവരങ്ങൾ നൽകണമെന്ന് പൊലീസ് വീണ്ടും അറിയിപ്പ് നൽകിയിരുന്നു.
അതേസമയം, അമീറുൽ ഇസ്ലാമിന്‍റെ സുഹൃത്തിനുവേണ്ടിയുള്ള തെരച്ചിൽ അന്വേഷണ സംഘം ഊർജിതമാക്കി. കൊലപാതകത്തിന് മുൻപ് ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചതായി തെളിവുകളുണ്ട്. കൊലപാതകത്തിൽ ഇയാൾക്ക് ഏതെങ്കിലും തരത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച്് വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.