പൊലീസിന് അഭിമാനനിമിഷം; ബെഹ്റക്ക് മധുരപ്രതികാരം
text_fieldsതിരുവനന്തപുരം: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിയെ കണ്ടത്തൊനായത് കേരള പൊലീസ് ചരിത്രത്തിലെ നാഴികക്കല്ല്. ഏറെ ആരോപണങ്ങളും വിമര്‍ശങ്ങളും നേരിട്ട് നടത്തിയ അന്വേഷണത്തിനൊടുവില്‍ കൊലപാതകിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമ്പോള്‍ പൊലീസിന് അഭിമാനിക്കാം.
അതേസമയം, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് ഇതൊരു മധുരപ്രതികാരം കൂടിയാണ്. മുന്‍ ദക്ഷിണമേഖലാ എ.ഡി.ജി.പി കെ. പത്മകുമാറിന്‍െറ നേതൃത്വത്തിലായിരുന്നു ആദ്യ അന്വേഷണം. പ്രതിയെ കണ്ടത്തൊനാകാതെ വന്നതോടെ പൊലീസും സര്‍ക്കാറും പ്രതിരോധത്തിലായി. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ അന്വേഷണസംഘത്തെ മാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍, അന്നത്തെ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ വിയോജിച്ചു.
അന്വേഷണത്തില്‍ വീഴ്ചവരുത്തിയിട്ടില്ളെന്നും സേനയിലെ മികച്ച ടീമാണ് അന്വേഷിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം സര്‍ക്കാറിന്‍െറ കണ്ണിലെ കരടായി. സെന്‍കുമാറിന്‍െറ നിലപാട് തള്ളിയ സര്‍ക്കാര്‍ എ.ഡി.ജി.പി ഡോ. ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേകഅന്വേഷണസംഘത്തിന് ചുമതല കൈമാറി.
ഇതിനുപിന്നാലെയാണ് സെന്‍കുമാറിന്‍െറ സ്ഥാനചലനം. പകരം ചുമതലയേറ്റ ലോക്നാഥ് ബെഹ്റയുടെ ആദ്യചുമതല ജിഷകേസ് അന്വേഷണമായിരുന്നു. ദീര്‍ഘകാലം എന്‍.ഐ.എയിലും സി.ബി.ഐയിലും ജോലിനോക്കിയിട്ടുള്ള ബെഹ്റ മികച്ച കുറ്റാന്വേഷകനാണെന്നത് പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. തെളിവുകളൊന്നും ലഭ്യമല്ലാത്ത കേസുകള്‍ പലതും തെളിയിച്ച അദ്ദേഹത്തിന് ജിഷകേസിലും തുമ്പുണ്ടാക്കാന്‍ സാധിക്കുമെന്നായിരുന്നു വിലയിരുത്തല്‍.
എന്നാല്‍, തന്നെ പൊലീസ് തലപ്പത്തുനിന്ന് നീക്കിയ സര്‍ക്കാര്‍ നടപടിയെ പരസ്യമായി വിമര്‍ശിച്ച സെന്‍കുമാര്‍, ബെഹ്റക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ഇതിന് മറുപടി പറയാന്‍ ബെഹ്റ തയാറായില്ളെങ്കിലും ജിഷകേസ് അന്വേഷണത്തിലൂടെ മധുരപ്രതികാരം വീട്ടാനായിരുന്നു അദ്ദേഹത്തിന്‍െറ തീരുമാനം. ജിഷയുടെ ഘാതകരെ കണ്ടത്തെുമെന്നായിരുന്നു ചുമതലയേറ്റ ബെഹ്റ നടത്തിയ ആദ്യപ്രഖ്യാപനം. മേല്‍നോട്ടം വഹിച്ച് പൊലീസ് ആസ്ഥാനത്തിരിക്കില്ളെന്നും നേരിട്ട് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് ജിഷയുടെ വീട് സന്ദര്‍ശിച്ച് തെളിവുശേഖരണം നടത്തി നല്‍കിയ നിര്‍ദേശങ്ങളാണ് പ്രതിയുടെ അറസ്റ്റില്‍ കലാശിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.