വിദ്യാലയങ്ങള്‍ വൈദ്യുതീകരിക്കണം; ചൂടുകാലത്ത് ടൈ, സോക്സ് നിര്‍ബന്ധമാക്കരുത് -ബാലാവകാശ കമീഷന്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വൈദ്യുതീകരിച്ച് അവശ്യാനുസരണം ലൈറ്റുകളും ഫാനുകളും സ്ഥാപിക്കുന്നതിന് നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ പൊതുവിദ്യാഭ്യാസവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. സ്കൂള്‍ വാഹനങ്ങളില്‍ ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിക്കാനും അഗ്നിബാധ നിയന്ത്രിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്താനും ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൂടുകാലത്ത് സ്കൂളില്‍ ടൈ, സോക്സ് എന്നിവ നിര്‍ബന്ധമാക്കരുത്. സ്കൂള്‍ അസംബ്ളി 15 മിനിറ്റില്‍ കൂടരുത്. മേല്‍ക്കൂരക്കുകീഴിലോ തണുപ്പുള്ള സ്ഥലങ്ങളിലോ അസംബ്ളി ചേരണം. ഭിന്നശേഷിയുളള കുട്ടികള്‍ക്ക് ക്ളാസ് മുറിയില്‍ എത്തിച്ചേരുന്നതിന് റാംപ് സൗകര്യം ഒരുക്കണം. ആവശ്യമായ പുസ്തകങ്ങളും ഓഡിയോ ടെക്സ്റ്റ് ബുക്കുകളും കൃത്യസമയത്ത് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും കമീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, ഫാദര്‍ ഫിലിപ്പ് പരക്കാട്ട് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.