പ്രതി കുറ്റം സമ്മതിച്ചെന്ന് ദ്വിഭാഷി
text_fieldsകൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം കുറ്റബോധമില്ലാത്തവനെന്ന് ദ്വിഭാഷി കൊല്‍ക്കത്ത സ്വദേശി ലിപ്സണ്‍ ബിശ്വാസ്. പ്രതിയുടെ ദ്വിഭാഷിയായി കോടതിയില്‍ എത്തിയ ഇയാള്‍ അന്വേഷണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചെന്ന് പറഞ്ഞ ലിപ്സണെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നതില്‍നിന്ന് പൊലീസ് തടഞ്ഞു. ലിപ്സണെ സമ്മര്‍ദത്തിലാക്കരുതെന്നും കേസിലെ സാക്ഷിയായ ഇയാള്‍ പിന്മാറിയാല്‍ വലയുമെന്നും പൊലീസ് പറഞ്ഞു. ആലുവ കുട്ടമശേരിയില്‍ താമസിക്കുന്ന ലിപ്സണ്‍ കേരളത്തില്‍ എത്തിയിട്ട് 20 വര്‍ഷമായി. ബംഗാളിക്കുപുറമെ അസമീസ്, ഹിന്ദി, മലയാളം ഭാഷകള്‍ നന്നായി അറിയാം. പെരുമ്പാവൂരില്‍ നേരത്തേ മൊബൈല്‍ കട നടത്തിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് ലിപ്സണെ പൊലീസ് ദ്വിഭാഷിയായി ആലുവ പൊലീസ് ക്ളബില്‍ എത്തിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30വരെ പൊലീസ് പ്രതിയെ ചോദ്യംചെയ്തു.അസമീസും ബംഗാളി ഭാഷയും തമ്മില്‍ നേരിയ വ്യത്യാസമെയുള്ളൂവെന്നും അസംകാര്‍ക്കും ബംഗാളികള്‍ക്കും ആശയവിനിമയത്തിന് പ്രയാസമില്ളെന്നും ലിപ്സണ്‍ പറഞ്ഞു.
കെട്ടിടമുടമസ്ഥന്‍ സത്യം മറച്ചുവെച്ചതായി പൊലീസ്
പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതിയെ പിടികൂടാന്‍ വൈകിയ കാരണങ്ങളിലൊന്നായി പൊലീസ് പറയുന്ന പ്രധാന കാരണം കെട്ടിടമുടമസ്ഥന്‍ ജോര്‍ജിന്‍െറ മൊഴി. പ്രമാദമായ കേസിലെ പ്രതിയെ തേടി അന്വേഷണസംഘം പ്രതി താമസിച്ച വൈദ്യശാലപ്പടിയിലെ കളമ്പാടന്‍ ജോര്‍ജിനെയും സമീപിച്ചിരുന്നു. അന്ന് അമീറുല്‍ ഇസ്ലാം താമസിച്ച വിവരം ജോര്‍ജ് മറച്ചുവെക്കുകയായിരുന്നു. പിന്നീട് പ്രതി പിടിയിലായ ശേഷമാണ് താമസിച്ചവിവരം പൊലീസ് അറിയുന്നത്. ബംഗാളികള്‍ മാത്രമാണ് കെട്ടിടത്തില്‍ താമസക്കാരായിട്ടുള്ളതെന്നും അസമികളാരും താമസക്കാരായി ഇല്ളെന്നുമാണ് അന്ന് ജോര്‍ജ് പൊലീസിനെ അറിയിച്ചത്. ശരിയായ വിവരം മറച്ചുവെച്ചതിന് ഇയാള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇതര സംസ്ഥാനക്കാരെ ഇവിടെ താമസിപ്പിച്ചിരുന്നത്. ഒരു മുറിയില്‍ നിരവധി പേരാണ് താമസിക്കുന്നത്.
കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നത് അന്വേഷിക്കും –ഡി.ജി.പി
നെടുമ്പാശ്ശേരി: നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിയെ പിടികൂടിയത് അന്വേഷണത്തിന്‍െറ ഒരുഘട്ടം മാത്രമാണ്.
ഇയാള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന തരത്തില്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ശാസ്ത്രീയമ രീതിയില്‍ പരമാവധി തെളിവുകള്‍ കോടതിയില്‍ നല്‍കാനാണ് ശ്രമം. ഇത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
കുറുപ്പംപടി എസ്.ഐയെ സ്ഥലം മാറ്റി
പെരുമ്പാവൂര്‍: ജിഷ വധക്കേസിന്‍െറ പ്രഥമികാന്വേഷണം നടത്തിയ കുറുപ്പംപടി എസ്.ഐ സോണി മത്തായിയെ സ്ഥലം മാറ്റി.
കേസന്വേഷണത്തില്‍ ആദ്യസംഘത്തിന് പിഴവുണ്ടായതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിത്. ആരോപണത്തത്തെുടര്‍ന്ന് ആലുവ റൂറല്‍ എസ്.പി പെരുമ്പാവൂര്‍ ഡിവൈ.എസ്.പി, പെരുമ്പാവൂര്‍ സി.ഐ, കുറുപ്പംപടി സി.ഐ എന്നിവരെ നേരത്തേ സ്ഥലം മാറ്റിയിരുന്നു. ആലുവ ട്രാഫിക് എസ്.ഐ ആയാണ് സോണി മത്തായിക്ക് മാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.