‘വൈ പ്രൊഫൈലി’നായി ഉറക്കമിളച്ചു; സോണിയക്കും കൂട്ടര്‍ക്കും അഭിമാന നിമിഷം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ ജിഷ വധക്കേസിലെ കൊലയാളി പിടിയിലായതോടെ കേസിന് ആദ്യ തുമ്പ് നല്‍കാന്‍ കഴിഞ്ഞതിന്‍െറ ആഹ്ളാദത്തിലാണ് രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ജിഷയുടെ ഘാതകനായ അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെ തിരിച്ചറിയാന്‍ സഹായിച്ചത് ഇവിടെ നടത്തിയ ആദ്യ ഡി.എന്‍.എ പരിശോധനഫലമാണ്. ചീഫ് സയന്‍റിഫിക് ഓഫിസറും പൂജപ്പുര സ്വദേശിയുമായ ഡോ. ഇ.വി. സോണിയയുടെ നേതൃത്വത്തിലെ എട്ടംഗസംഘമായിരുന്നു നിര്‍ണായക തെളിവുകള്‍ പൊലീസിന് കൈമാറിയത്. ഇവരെ കൂടാതെ, സയന്‍റിഫിക് ഓഫിസര്‍ ഡോ. പി. മനോജ്, ഡി.എന്‍.എ പരിശോധകന്‍ സുരേഷ്കുമാര്‍ ടെക്നീഷ്യന്‍മാരായ രതീഷ്, കണ്ണന്‍, ജോണി, അമ്പിളി, രമ്യ തുടങ്ങിയവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
ഫോറന്‍സിക് ലാബിലെ പരിശോധന സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ കഴിഞ്ഞ മേയ് 12ന് ഉച്ചക്കാണ് പൊലീസ് ചോരമണക്കുന്ന ജിഷയുടെ ചുരിദാറിന്‍െറ ടോപ്പുമായി സെന്‍ററിലത്തെുന്നത്. ബലപ്രയോഗത്തിനിടെ പ്രതി കടിച്ചുമുറിച്ചെന്ന് സംശയിക്കുന്ന ഭാഗവും മറ്റ് രക്തക്കറ കണ്ട ഭാഗങ്ങളും അടയാളപ്പെടുത്തിയാണ് പൊലീസ് വസ്ത്രം സോണിയയെ ഏല്‍പ്പിക്കുന്നത്. തൊട്ടുപിറകെ ഗുരുതര കേസാണ് എത്രയുംപെട്ടെന്ന് റിപ്പോര്‍ട്ട് തന്ന് സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിന്‍െറ ഫോണുമത്തെി. സാധാരണരീതിയില്‍ രക്തത്തില്‍നിന്നുതന്നെ ഡി.എന്‍.എ കിട്ടുമെങ്കിലും ജിഷയുടെ കേസില്‍ ഇരുവരുടെയും രക്തം കൂടിക്കലര്‍ന്നതിനാല്‍ പുരുഷന്‍െറ ‘വൈ പ്രൊഫൈല്‍’ കണ്ടത്തൊന്‍ ബുദ്ധിമുട്ടായി. മറ്റു മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നതിനിടെയാണ് പ്രതി കടിച്ചുകീറിയ വസ്ത്രത്തിന്‍െറ ഭാഗത്തുനിന്ന് ഇയാളുടെ ഉമിനീരിന്‍െറ അംശം ശേഖരിക്കാനുള്ള ശ്രമം സയന്‍റിഫിക് ഓഫിസര്‍ ഡോ. മനോജ് മുന്നോട്ടുവെച്ചത്.
ഉമീനീര്‍ ഉണങ്ങിയതിനാല്‍ 50 ശതമാനം സാധ്യത മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടയില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ഉമിനീര്‍ സാമ്പിളുകളും പൊലീസ് എത്തിച്ചു. രാത്രി 10ഓടെയാണ്പ്രതിയുടെ ഡി.എന്‍.എ പ്രിന്‍റുകള്‍ ലഭ്യമായത്. ഇതിനിടെ രക്തസാമ്പിളുകളില്‍നിന്ന് ‘വൈ ¥്രപാഫൈല്‍’ വേര്‍തിരിച്ചിരുന്നു. കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെയും ഡി.എന്‍.എ പരിശോധനകളും ഈ എട്ടംഗസംഘമാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.