ദലിത് യുവതികളുടെ അറസ്റ്റ്: കാട്ടുനീതിയെന്ന് സുധീരൻ
text_fieldsതിരുവനന്തപുരം: കണ്ണൂരില്‍ ഐ.എൻ.ടി.യു.സി നേതാവിന്റെ പെണ്മക്കളെ അറസ്റ്റ് ചെയ്ത സംഭവം കാട്ടുനീതിയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്. എന്‍. രാജൻ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരെ മത്സരിച്ചതിലുള്ള വിരോധത്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ പെണ്മക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദലിത് പെണ്‍കുട്ടികള്‍ സി.പിഎം പ്രവര്‍ത്തകനെ മര്‍ദിച്ചുവെന്ന വാര്‍ത്ത വിശ്വസനീയമല്ല. ഒന്നരവയസുള്ള കുട്ടിയും വനിതാ ജയിലില്‍ കഴിയുകയാണ്. അസഹിഷ്ണുതക്ക് ഉദാഹരണമാണ് ഈ പ്രവര്‍ത്തിയെന്നും ഇത് കേരളത്തിന് നാണക്കേടാണെന്നും വി.എം.സുധീരന് പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് വൈകിട്ട് ജയിലില്‍ കഴിയുന്ന യുവതികളെ സന്ദര്‍ശിക്കും. കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ സംഗമവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.