പ്രതിയുടെ കൂട്ടാളികളെ തേടി കേരള പൊലീസ് അസമില്‍
text_fieldsകൊച്ചി: ജിഷ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ബംഗാളിലേക്ക് പോയ കേരള പൊലീസ് സംഘം അസമിലത്തെി. പ്രതി അമീറുല്‍ ഇസ്ലാമിന്‍െറ ബര്‍ദ ഗ്രാമത്തിലെ വീട്ടിലത്തെിയ സംഘം ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷണം തുടങ്ങി. മറ്റു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും എസ്.ഐ ഉള്‍പ്പെടുന്ന സംഘം അന്വേഷിക്കുന്നുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള ഒരാള്‍ക്കല്ലാതെ കൊടും ക്രൂരമായി കൊല ചെയ്യാനാവില്ളെന്ന് പൊലീസ് കരുതുന്നു. പ്രതിക്കൊപ്പം മദ്യപിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത രണ്ട് സുഹൃത്തുക്കളെക്കുറിച്ച തിരച്ചിലും പൊലീസ് അവിടെ തുടങ്ങി. കൊലപാതക വാര്‍ത്ത അറിഞ്ഞ ഉടന്‍ ഇവര്‍ അസമിലേക്ക് മുങ്ങിയിരുന്നു.
നേരത്തേ പ്രതിയുടെ വിരലടയാളം അസമിലേക്കും ബംഗാളിലേക്കും പൊലീസ് അയച്ചിരുന്നു. എന്നാല്‍, ഇയാള്‍ക്കെതിരെ നൗഗാവില്‍ കേസില്ളെന്നാണ് ജില്ലാ പൊലീസ് മേധാവി കേരള പൊലീസിനെ അറിയിച്ചത്. അസമില്‍ മറ്റ് ജില്ലകളിലോ ബംഗാളിലോ ഇയാള്‍ക്കെതിരെ കേസുണ്ടോയെന്നും സംഘം അന്വേഷിക്കും. 23കാരനായ അമീര്‍ വളരെക്കാലം ബംഗാളിലായിരുന്നു.
മെല്ലിഞ്ഞ ശരീരപ്രകൃതിയുള്ള പ്രതിയെ കണ്ടാല്‍ ഇയാള്‍ ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുമോയെന്ന് സംശയം തോന്നും. അതിനുള്ള കായികശേഷിയുണ്ടെന്നും ഒറ്റക്കൈയനും മെലിഞ്ഞ ശരീര പ്രകൃതക്കാരനുമായ ഗോവിന്ദച്ചാമി സൗമ്യയെ കീഴ്പ്പെടുത്തിയതും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ കായികശേഷി പൊലീസ് ഉറപ്പാക്കുകയും ചെയ്തു. എല്ലാത്തരം ജോലിയും ചെയ്യുന്ന അമീറിന് ലൈംഗികാസക്തി കൂടുതലാണെന്ന് പൊലീസ് പറയുന്നു. ജോലി ചെയ്ത് കിട്ടുന്ന പണം കുടിച്ച് തീര്‍ക്കും. പണം തീരുന്നതുവരെ ജോലിക്ക് പോവില്ല. ആ സമയങ്ങളില്‍ മൊബൈല്‍ ഫോണില്‍ അശ്ളീല സിനിമകള്‍ കാണലാണ് പതിവ്. കൊലക്കുശേഷം അസമിലേക്കും പിന്നീട് ബംഗാളിലേക്കും കടന്ന ഇയാള്‍ പലതവണ സിം കാര്‍ഡുകള്‍ മാറി. എന്നാല്‍, ഫോണ്‍ മാറിയില്ല. അശ്ളീല വിഡിയോകള്‍ ഉണ്ടായതിനാലാണ് ഫോണ്‍ മാറാതിരുന്നത്. ഇത് പൊലീസിന് തുണയായി.
ബംഗാളില്‍നിന്ന് കാഞ്ചീപുരത്തത്തെിയ പ്രതിയെ രണ്ടാം ഭാര്യയുടെ അയല്‍ക്കാരനാണ് മറ്റ് തൊഴിലാളികള്‍ക്കിടയില്‍നിന്ന് തിരിച്ചറിഞ്ഞത്. കുറുപ്പംപടി വൈദ്യശാലപ്പടിയിലെ താമസസ്ഥലത്ത് അമീറിനൊപ്പം ഉണ്ടായിരുന്ന ഇയാളെ പൊലീസ് ഒപ്പം കൂട്ടിയിരുന്നു. ജോലി കഴിഞ്ഞ് പോകവെ അയല്‍വാസി ഇയാളെ ‘അമീര്‍’ എന്ന് വിളിച്ചു. തിരിഞ്ഞുനോക്കിയ ഇയാള്‍ വിളിച്ചയാളെ കണ്ടെങ്കിലും അപരിചിതരെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
കാഞ്ചീപുരത്തേക്ക് പോയ പൊലീസ് സംഘത്തിനൊപ്പം ഉണ്ടായിരുന്ന യുവാവിനെ വെള്ളിയാഴ്ച അന്വേഷണസംഘം ആലുവ പൊലീസ് ക്ളബില്‍ എത്തിച്ചു. പ്രതിയുടെ ചെരിപ്പ് തിരിച്ചറിഞ്ഞ രണ്ട് സഹതൊഴിലാളികളെയും കൊണ്ടുവന്നു. ഡി.ജി.പി ലോക്നാഥ ബെഹ്റ ഇവരോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.