നിയമസഭ പരാജയകാരണം; കെ.പി.സി.സി തെളിവെടുപ്പ് 22 മുതല്‍
text_fieldsതിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പരാജയകാരണങ്ങള്‍ അന്വേഷിക്കാന്‍ കെ.പി.സി.സി തെളിവെടുപ്പ് നടത്തും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ തെളിവെടുപ്പ് ജൂണ്‍ 22, 23, 24, 27 തീയതികളില്‍ നടക്കുമെന്ന് മേഖലാ കമ്മിറ്റി കണ്‍വീനറും കെ.പി.സി.സി ട്രഷററുമായ അഡ്വ. ജോണ്‍സണ്‍ എബ്രഹാം അറിയിച്ചു.കെ.പി.സി.സി നിര്‍വാഹകസമിതി അംഗങ്ങള്‍, കെ.പി.സി.സിക്ക് നേരിട്ട് പരാതി സമര്‍പ്പിച്ചവര്‍, മത്സരിച്ച സ്ഥാനാര്‍ഥികള്‍, ഡി.സി.സി അംഗങ്ങള്‍, ബ്ളോക്-മണ്ഡലം പ്രസിഡന്‍റുമാര്‍, പോഷകസംഘടനകളുടെയും സെല്ലുകളുടെയും സംസ്ഥാന, ജില്ലാ പ്രസിഡന്‍റുമാര്‍ എന്നിവരില്‍ നിന്ന് തെളിവുകള്‍ സ്വീകരിക്കും.
നേമം മണ്ഡലത്തിലെ ബൂത്ത് പ്രസിഡന്‍റുമാരില്‍ നിന്നുകൂടി തെളിവുകള്‍ സ്വീകരിക്കും. ജൂണ്‍ 22ന് തിരുവനന്തപുരത്തും 23, 24 തീയതികളില്‍ കൊല്ലത്തും 27ന് പത്തനംതിട്ടയിലും ഡി.സി.സി ഓഫിസുകളിലാണ് തെളിവെടുപ്പ്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെയാണ് സിറ്റിങ്.അഡ്വ. ജോണ്‍സണ്‍ എബ്രഹാം, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ബി. ബാബുപ്രസാദ്, കെ.പി.സി.സി സെക്രട്ടറി അഡ്വ. ജെയ്സണ്‍ ജോസഫ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.