ജിഷ വധം: അയൽവാസി പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന
text_fieldsകാക്കനാട്: ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാമിനെ അയൽവാസിയായ വീട്ടമ്മ തിരിച്ചറിഞ്ഞതായി സൂചന. ഇന്ന് കാക്കനാട് ജില്ലാ ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് സാക്ഷിയായ വീട്ടമ്മ പ്രതിയെ തിരിച്ചറിഞ്ഞത്. കുന്നുംപുറം മജിസ്ട്രേറ്റ് ഷിബു ഡാനിയൽ മുമ്പാകെയായിരുന്നു തിരിച്ചറിയൽ പരേഡ്. ജിഷയുടെ വീട്ടിൽ നിന്ന് ഒരു യുവാവ് മരത്തിൽ പിടിച്ച് കനാലിൽ ഇറങ്ങുന്നത് കണ്ടു എന്ന് നേരത്തെ ഇവർ മൊഴി നൽകിയിരുന്നു. ഇവർ നൽകിയ വിവരമനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്.
പ്രതിയോട് സാദൃശ്യമുള്ള ഏതാനും പേരോടൊപ്പം നിർത്തിയാണ് പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടന്നത്. അതേസമയം, മറ്റു സാക്ഷികളാരും തിരിച്ചറിയൽ പരേഡിന് ഹാജരായില്ല. കൂടുതൽ ചോദ്യം ചെയ്യുന്നതിന് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.