തലശ്ശേരി സംഭവം അന്വേഷിക്കാന്‍ പ്രത്യേകസംഘം
text_fieldsതിരുവനന്തപുരം: തലശ്ശേരിയില്‍ ദലിത് സഹോദരിമാരെ അറസ്റ്റ് ചെയ്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം. സംഭവവുമായി ബന്ധപ്പെട്ട നാല് കേസുകള്‍ അന്വേഷിക്കാന്‍ തലശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്ന കേസ്, പെണ്‍കുട്ടികളുടെ വീടിനുനേരെ ഉണ്ടായ ആക്രമണം, പെണ്‍കുട്ടികള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ചെന്ന കേസ്, ആത്മഹത്യ പ്രേരണ കേസ് എന്നിവയാണ് പ്രത്യേകസംഘം അന്വേഷിക്കുക. അന്വേഷണ പുരോഗതി ഓരോ ദിവസവും വിലയിരുത്താന്‍ ഉത്തരമേഖല എ.ഡി.ജി.പി സുധേഷ് കുമാറിനും കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജിക്കും ദിനേന്ദ്ര കശ്യപിനും ബെഹ്റ നിര്‍ദേശംനല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍െറ നിര്‍ദേശപ്രകാരമാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.