അനുമോദന ചടങ്ങില്‍ അറബിക് അവാര്‍ഡ് നല്‍കാന്‍ അനുവദിച്ചില്ല
text_fieldsപെരുമ്പടപ്പ്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ച കുട്ടികള്‍ക്ക് നല്‍കുന്ന അവാര്‍ഡ് വിതരണ ചടങ്ങിന്‍െറ അറബിക് പഠിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം പ്രദേശത്തെ 20ഓളം പേര്‍ ചേര്‍ന്ന് വിലക്കി. സ്കൂളില്‍ സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ അറബിക്കിന്‍െറ അവാര്‍ഡ് വിതരണം മാറ്റി. മാറഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം. മൂന്ന് വര്‍ഷമായി മാറഞ്ചേരി സ്കൂളില്‍നിന്ന് എല്ലാ വിഷയത്തിലും എ പ്ളസ് നേടിയ അറബിക് എടുത്ത് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍ അബ്ദുറഹ്മാന്‍ ഫാറൂഖി സ്വര്‍ണമെഡല്‍ സമ്മാനമായി നല്‍കാറുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ശ്രീരാമകൃഷ്ണന്‍ എം.എല്‍.എയാണ് സല്‍ക്കാര ഓഡിറ്റോറിയത്തില്‍ രണ്ട് പേര്‍ക്ക് സ്വര്‍ണമെഡല്‍ നല്‍കിയത്. തിങ്കളാഴ്ച അനുമോദന ചടങ്ങ് നടക്കാനിരിക്കുന്നതിനിടെ 20ഓളം ആളുകള്‍ സ്കൂളില്‍ എത്തി അറബിക് പഠിച്ചവര്‍ക്ക് സ്വര്‍ണകോയിന്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ടു.
അറബിക് അധ്യാപകന്‍ കുട്ടികള്‍ക്ക് പ്രോത്സാഹനമായി നല്‍കുന്ന അവാര്‍ഡാണെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചെങ്കിലും പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. പെരുമ്പടപ്പ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം സ്കൂളില്‍ സംഘര്‍ഷാവസ്ഥക്ക് സാധ്യതയുണ്ടെന്നറിയിച്ചതോടെ അവാര്‍ഡ് വിതരണ ചടങ്ങില്‍നിന്ന് അറബിക് പഠിച്ചവര്‍ക്ക് നല്‍കുന്ന വിതരണം മാറ്റി. പെരുമ്പടപ്പ് പൊലീസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അവാര്‍ഡ് വിതരണം നടത്തി. ഈ വര്‍ഷം സ്കൂളില്‍നിന്ന് അറബിക് പഠിച്ച രണ്ട് പേര്‍ക്കായിരുന്നു സ്വര്‍ണമെഡല്‍ സമ്മാനം നല്‍കാന്‍ തയാറാക്കിയിരുന്നത്.
സ്കൂളിലെ അനുമോദന ചടങ്ങുകളില്‍ ഭാഷാവിവേചനം കാണിക്കുന്നതില്‍ രക്ഷിതാക്കള്‍ പ്രതിഷേധത്തിലാണ്. സംഭവത്തില്‍ സ്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.