ദലിത് യുവതിയുടെ ആത്മഹത്യാശ്രമം: ഷംസീറിനും ദിവ്യക്കുമെതിരെ കേസ്
text_fieldsതലശ്ശേരി: ദലിത് യുവതി അഞ്ജന ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എക്കും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യക്കുമെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ചാനല്‍ ചര്‍ച്ചക്കിടെ അപമാനിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് അഞ്ജനയുടെ മൊഴി.
സി.പി.എം പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് നടമ്മല്‍ രാജന്‍െറ മക്കളായ അഖിലയെയും അഞ്ജനയെയും തലശ്ശേരി പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചിരുന്നു. പിഞ്ചുകുഞ്ഞുമായി ജയിലിലത്തെിയ ഇരുവരും ശനിയാഴ്ചയാണ് മോചിതരായത്. അന്ന് രാത്രി ചാനല്‍ ചര്‍ച്ചക്കിടെയാണ് അപമാനകരമായ പരാമര്‍ശമുണ്ടായതെന്ന് അഞ്ജന പറഞ്ഞിരുന്നു. വീട്ടിലത്തെിയ ഇവര്‍ പരാമര്‍ശത്തില്‍ മനംനൊന്ത് അമിതമായ തോതില്‍ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അവശയായ യുവതി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അഞ്ജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ സി.ഐ കമലാക്ഷി ആശുപത്രിയിലത്തെി അഞ്ജനയുടെ മൊഴിയെടുത്തിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷംസീറിനും ദിവ്യക്കുമെതിരെ കേസെടുത്തത്. അതേസമയം ആത്മഹത്യ ശ്രമത്തിന് അഞ്ജനക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.