ജിഷ വധം: പ്രതിക്കെതിരെ പുതിയ കേസ്
text_fieldsകൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ ലൈംഗിക വൈകൃതത്തിന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. പെരുമ്പാവൂരിനടുത്ത് ഒരു വീട്ടില്‍ ആടിനെ ലൈംഗിക പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ടാണ് കേസ്. എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചതായി അറിയുന്നു. തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തേക്കാണ് കസ്റ്റഡി. 30ന് വൈകുന്നേരം 4.30ന് പ്രതിയെ വീണ്ടും ഹാജരാക്കണം.
പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനും മറ്റുമായി ആലുവ പൊലീസ് ക്ളബിലേക്ക് കൊണ്ടുപോയി. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. പ്രതിയെ ഹാജരാക്കുന്നതറിഞ്ഞ് വന്‍ ജനാവലി കോടതി പരിസരത്തെ റോഡില്‍ തടിച്ചുകൂടിയിരുന്നു. ഇവരെ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് നിയന്ത്രിച്ചു. മറ്റു വാഹനങ്ങള്‍ കോടതിയുടെ ഭാഗത്തേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്തു.
ഇതിനിടെ, അമീറിന്‍െറ സഹോദരന്‍ ബദറുല്‍ ഇസ്ലാമിനെ പെരുമ്പാവൂരില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെരുമ്പാവൂരില്‍ ഒരു കമ്പനിയില്‍ തൊഴിലാളിയായിരുന്നു ഇയാള്‍.
പ്രതിയെക്കുറിച്ച് കൂടുതല്‍ അറിയാനും നല്‍കിയ വിലാസം ശരിയാണോയെന്ന് ഉറപ്പുവരുത്താനും ബദറിനെ കണ്ടത്തെിയതോടെ സാധിക്കും. ആലുവ പൊലീസ് ക്ളബില്‍ എത്തിച്ച് മൊഴിയെടുത്തശേഷം ഇയാളെ രാത്രിയോടെ വിട്ടയച്ചു.
ജിഷയുടെ മാതാവ് രാജേശ്വരിയെ നാല് മാസം മുമ്പ് ബൈക്കിടിപ്പിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത് അനാറുല്‍ ഹസന്‍ എന്നയാളാണെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്. ഇത് പ്രതിയുടെ സുഹൃത്ത് അനാറുല്‍ ഇസ്ലാമാണോയെന്ന് ഉറപ്പുവരുത്താന്‍ അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.